
ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടി തടഞ്ഞു. ഹൗസിൽ 218-214 ഭൂരിപക്ഷമുള്ള പാർട്ടി 211-204 വോട്ടിനാണ് ഇംപീച്ച്മെന്റ് പ്രമേയം ഒരു കമ്മിറ്റിക്കു വിടാൻ ചൊവാഴ്ച്ച വൈകിട്ടു തീരുമാനിച്ചത്.
പ്രസിഡന്റ് ട്രംപും ഹേഗ്സേത്തും വിജയം ആഘോഷിച്ചെങ്കിലും ഇംപീച്ച്മെന്റ് വിഷയം ഇനി ജനുവരിയിൽ ഡെമോക്രാറ്റുകൾക്കു വമ്പിച്ച ഭൂരിപക്ഷമുള്ള പുതിയ ഹൗസിലും സെനറ്റിലും വീണ്ടും ഉയർന്നു വരും എന്നുറപ്പാണ്. ആ സൂചന ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് (ഡെമോക്രാറ്റ്-ന്യൂ യോർക്ക്) ചൊവാഴ്ച്ച നൽകുകയും ചെയ്തു.
റിപ്പബ്ലിക്കൻ റെപ്. തോമസ് മാസി (കെന്റക്കി) ആണ് തിങ്കളാഴ്ച്ച പ്രമേയം കൊണ്ടുവന്നത്. പാർട്ടി പ്രൈമറിയിൽ ട്രംപ് ഇടപെട്ടു തോൽപിച്ച മാസി എടുത്തുകാട്ടിയത് ഹേഗ്സേഥ് യുദ്ധത്തിനു പോയത് ഭരണഘടനാ ലംഘനമാണ് എന്നതാണ്. എട്ടു ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനു ബന്ധം ഉണ്ടായിരുന്നു എന്നാരോപിച്ചു അതുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു കൊണ്ടുവരാൻ പോരാട്ടം നടത്തിയ മാസി ഒരു 'പരാജിതൻ' ആണെന്നു ചൊവാഴ്ച്ച വോട്ടെടുപ്പിനു ശേഷം ട്രംപ് പറഞ്ഞു. "അയാൾ ഒഴികെ എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഹേഗ്സേത്തിനു വോട്ട് ചെയ്തു. ഡെമോക്രാറ്റുകൾ ദയനീയമായി തോറ്റു!"
ഒരു റിപ്പബ്ലിക്കൻ അംഗമാണ് വോട്ടെടുപ്പ് ചൊവാഴ്ച്ച സാധ്യമാക്കിയത്. എല്ലാ ഡെമോക്രാറ്റുകളും പ്രമേയം കമ്മിറ്റിക്കു വിടുന്നതിനെ എതിർത്ത് വോട്ട് ചെയ്തു.
Hegseth impeachment referred to House panel