Image

വത്തിക്കാന്‍ പരമോന്നത സഭാ കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവ്: മോണ്‍.നരികുളം വീണ്ടും ബസിലിക്ക വികാരിയാകും

Published on 11 November, 2026
വത്തിക്കാന്‍ പരമോന്നത സഭാ കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവ്: മോണ്‍.നരികുളം വീണ്ടും ബസിലിക്ക വികാരിയാകും

കൊച്ചി: വത്തിക്കാന്‍ പരമോന്നത സഭാ കോടതിയില്‍ നിന്നുള്ള അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എറണാകുളം അങ്കമാലി അതിരൂപത മുതിര്‍ന്ന വൈദികന്‍ മോണ്‍.ആന്റണി നരികുളം വീണ്ടും സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക വികാരിയായി ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയാകും മുന്‍പ് തന്നെ നിര്‍ബന്ധിതമായി സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത്  മോണ്‍.നരികുളം റോമിലെ പരമോന്നത സഭാ കോടതിയില്‍ (Apostolic Signatura) നല്‍കിയ അപ്പീലില്‍ അനുകൂല വിധി 2026 ജൂണ്‍ 19ന് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പദവി പുനഃസ്ഥാപിച്ചുനല്‍കാന്‍ സീറോ മലബാര്‍ സഭാ നേതൃത്വത്തിനും വത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം അദ്ദേഹത്തെ സെന്റ് മേരീസ് ബസിലിക്കയില്‍ വികാരിയായി നിയമിക്കാന്‍ സഭാ നേതൃത്വം നിര്‍ബന്ധിതമായി.

വത്തിക്കാന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 12ന് (വ്യാഴാഴ്ച) മോണ്‍.ആന്റണി നരികുളം ബസിലിക്ക വികാരിയായി ചുമതലയേല്‍ക്കും. വൈദികന്റെ വിരമിക്കല്‍ പ്രായമായ 75 വയസ്സ് പിന്നിട്ടതിനാല്‍ നിശ്ചിത നാളുകളിലെ ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം ബസിലിക്ക വികാരി സ്ഥാനത്തുനിന്ന് വിരമിക്കുകയും നിലവിലെ ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.തോമസ് മങ്ങാട്ട് കത്തീഡല്‍്ര ബസിലിക്ക വികരിയായി ചുമതലയേല്‍ക്കുകയും ചെയ്യുമെന്നും അതിരൂപത ചാന്‍സലര്‍ ഫാ.ആന്റണി വാഴക്കാല അറിയിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക