Image

കൊരട്ടിമുത്തിയുടെ തിരുനാളാഘോഷിച്ച് ഡാലസ് മലയാളികൾ

Published on 11 November, 2026
കൊരട്ടിമുത്തിയുടെ തിരുനാളാഘോഷിച്ച് ഡാലസ് മലയാളികൾ

ഡാലസ് : അത്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാൾ ദക്ഷിണേന്തൃയിലെങ്ങും പ്രസിദ്ധിയാർജിച്ചതാണ്.  തൃശ്ശൂർ ജില്ലയിലെ കൊരട്ടിയെന്ന ഗ്രാമത്തിൽ 1381 ൽ പരിശുദ്ധ കനികാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ പള്ളിക്ക് നൂറ്റാണ്ടുകളുകടെ പാരമ്പര്യമുണ്ട്.

രണ്ടാഴ്ചയിലധികം നീണ്ടു നില്ക്കുന്ന തിരുനാളാഘോഷം ഭക്തർക്ക് പ്രത്യേകിച്ച് കൊരട്ടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്.

ഒക്ടോബർ 7 ന് രാവിലെ കോപ്പൽ പള്ളിയിൽ വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. കൊരട്ടിമുത്തിയുടെ പ്രത്യേക നേർച്ചയായ “പൂവൻകുല” നേർച്ച ഭക്തർക്ക് ഭക്തിനിർഭരമായ ആത്മീയ  അനുഭവമായി.

ഏഴാംതീയതി വൈകീട്ട് ഇന്തൃൻ ക്രീക്ക് ക്ളബിൽ വച്ച് കുടുബാഗങ്ങളും ഡാലസ്സിലെ അറിയപ്പെടുന്ന കലാകാരന്മാരും അവതരിപ്പിച്ച
കലാപരിപാടികളും, വിഭവസമൃദ്ധമായ നാടൻ സദ്യയുമുണ്ടായിരുന്നു.

(വാർത്ത : തോമസ് ചിറമേൽ )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക