
എൻവിഡിയ സി ഇ ഓ: ജെൻസെൻ ഹുവാങിനു ചൈനീസ് ചാരവനിത ആലീസ് ഹുവാങ്ങുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന അതീവ രഹസ്യ മെമ്മോ യുഎസ് കോമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്കിനു ലഭിച്ചിരുന്നു എന്നു 'ആക്സിയോസ്' റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പ്രസിഡന്റ് ട്രംപിനെ കാര്യങ്ങൾ ധരിപ്പിച്ചു എന്നാണ് സി എൻ എൻ പറയുന്നത്.
എന്നാൽ ട്രംപ് നടപടിയൊന്നും എടുത്തില്ല. ഹുവാങിനെ കൂട്ടി ചൈനയിൽ പോയ അദ്ദേഹം കഴിഞ്ഞ ദിവസം ഹുവാങിനെ പരസ്യമായി പിന്താങ്ങുകയും ചെയ്തു. അടുത്തകാലത്ത് അക്കാര്യം അറിഞ്ഞിരുന്നു എന്നു തിങ്കളാഴ്ച്ച ട്രംപ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
അതേ സമയം, കുറേക്കാലം മുൻപ് അലാസ്കയിൽ ട്രംപിനൊപ്പം ചൈനാ യാത്രയ്ക്ക് ഹുവാങ് എത്തും മുൻപ് ട്രംപ് വിഷയം അറിഞ്ഞിരുന്നു എന്നാണ് സി എൻ എൻ പറയുന്നത്. ട്രംപും ഹുവാങ്ങും ഒന്നിച്ചാണ് ബെയ്ജിംഗിലേക്കു പറന്നത്.
ഹുവാങ്ങും ചാരവനിതയുമായി നടന്ന ആശയവിനിമയം തിങ്കളാഴ്ച്ച യുഎസ് കോൺഗ്രസിന്റെ രഹസ്യാന്വേഷണ മേൽനോട്ടം വഹിക്കുന്ന പാനൽ വിലയിരുത്തിയതായി സി എൻ എൻ അറിയിച്ചു. ഒരു വർഷം മുൻപ് എഫ് ബി ഐ ഇക്കാര്യം കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഷൂമർ ആഞ്ഞടിക്കുന്നു
ദേശ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയ ഒരു വിഷയം പാടേ അവഗണിച്ചതിനു ട്രംപ് മറുപടി പറയണമെന്നു യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ചക് ഷൂമർ പറഞ്ഞു. ഒരു വർഷം മുൻപ് ട്രംപ് ഇക്കാര്യം അറിഞ്ഞിരുന്നതാണ്.
"ട്രംപ് ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, ഹുവാങിനെയും കൊണ്ട് ബെയ്ജിംഗിൽ പോയി. നമ്മുടെ എ ഐ ചിപ്പുകൾ എത്തിപ്പിടിക്കാൻ ചൈനയ്ക്കു അവസരം നൽകണമെന്ന ഹുവാങിന്റെ ഉപദേശം ട്രംപ് സ്വീകരിച്ചു. എൻവിഡിയയിൽ നിന്നു $25 മില്യൺ സംഭാവന വാങ്ങുകയും ചെയ്തു."
ദേശരക്ഷ ഉറപ്പാക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടെന്നു ആരോപിച്ച ഷൂമർ, വൈറ്റ് ഹൗസ് ഉടൻ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.
ഹുവാങ് അസാമാന്യ മനുഷ്യൻ ആണെന്നും വളരെ ഉയർന്ന ഗുണനിലവാരമുള്ള ആളാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Trump was warned long ago about Chinese spy case