
കൊച്ചി: മലങ്കര സഭയുടെ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 13, 14 തീയതികളിലായി സഭ ക്രമീകരിച്ചിട്ടു ള്ള വിശുദ്ധ മൂറോന്‍ കൂദാശയിലും, യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിലും, തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തിലും സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ എത്തി.
രാവിലെ 8ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ ബാവായെ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും, കേരള സര്‍ക്കാരിന്റെ പ്രതിനിധി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, സഭയിലെ മെത്രാപ്പോലീത്തന്മാര്, എംപിമാര്‍, എംഎല്‍എമാര്‍, സഭാ ഭാരവാഹികള്‍, ബഹുമാനപ്പെട്ട വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.