
ന്യൂയോര്‍ക് :ഐ.ബി.എം.തങ്ങളുടെ കണ്‍സള്‍ട്ടിങ് വിഭാഗത്തില്‍ എച്ച്-1ബി,ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍ര്‍ഷിപ്പ് നടപടികള്‍ അവസാനിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ നിയമപരമായ കുടിയേറ്റ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം.
ഐ.ബി.എം. കണ്‍സള്‍ട്ടിങ് വിഭാഗത്തിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുക.
ജീവനക്കാര്‍ക്ക് കമ്പനിയുടെ യു.എസിന് പുറത്തുള്ള ഓഫീസുകളിലേക്ക് മാറി ജോലി ചെയ്യാം അല്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ കമ്പനി വിടാം.
മറ്റ് കമ്പനികളും സമാന പാതയില്‍: മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമുകളില്‍ നിന്ന് പിന്മാറിയിരുന്നു.
യു.എസിലെ തൊഴില്‍ ദാതാക്കള്‍ സ്ഥിര താമസത്തിനായുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന്റെ ആദ്യ പടിയാണ് 'PERM' പ്രക്രിയ. സ്‌കില്‍ ലഭ്യതയിലെ മാറ്റങ്ങളും ആവശ്യകതകളും മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ഐ.ബി.എം. വ്യക്തമാക്കിയിട്ടുണ്ട്.