
ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെ അടുത്ത വർഷം ഡെമോക്രാറ്റിക് ഭൂരിപക്ഷമുള്ള കോൺഗ്രസ് ഇംപീച്ച് ചെയ്യുമെന്നു ഇന്ത്യൻ അമേരിക്കൻ റെപ്. പ്രമീള ജയപാൽ (ഡെമോക്രാറ്റ്-വാഷിംഗ്ടൺ). റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസ് ഇംപീച്ച്മെന്റ് പ്രമേയം കമ്മിറ്റിക്കു വിട്ടതു കൊണ്ട് ആ പ്രശ്നം തീർന്നുവെന്നു കരുതേണ്ടെന്നും അവർ എക്‌സിൽ കുറിച്ചു. "അയാളെ ഞങ്ങൾ അടുത്ത വർഷം ഇംപീച്ച് ചെയ്യും."
ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രിസ് സ്‌പീക്കർ ആവുന്നതിനെ ജയപാൽ അനുകൂലിച്ചു. അദ്ദേഹത്തിനെതിരെ ആരും രംഗത്തു വന്നിട്ടില്ലെന്നും തനിക്കു അതിൽ താല്പര്യമില്ലെന്നും അവർ പറഞ്ഞു.
We will impeach Hegseth next year, says Pramila Jayapal