
ലോസ് ഏഞ്ചലസ് മേയർ സ്ഥാനത്തേക്കു ഇന്ത്യൻ അമേരിക്കൻ നിത്യാ രാമൻ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, സിറ്റി അറ്റോണി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജയായ മരിസ റോയ് ജയിച്ചു.
നഗരത്തിലെ രണ്ടു പ്രധാന അധികാര പദവികളിൽ ഇന്ത്യൻ രക്തമുളള വനിതകൾ എത്തി. ഫിലിപ്പിനോ വംശജനായ സിറ്റി കൺട്രോളർ കെന്നെത് മജിയ ഉൾപ്പെടെ മൂന്ന് ഉയർന്ന പദവികളും ഏഷ്യൻ അമേരിക്കക്കക്കാർ വഹിക്കുന്നു.
കാലിഫോർണിയ ഡപ്യൂട്ടി അറ്റോണി ജനറലായ റോയ് റൺ-ഓഫിൽ തോൽപിച്ചത് ഡപ്യൂട്ടി ഡിസ്‌ട്രിക്‌ട് അറ്റോണി ജോൺ മക്കിന്നിയെ ആണ്. ഇന്ത്യയിൽ നിന്നു കുടിയേറിയ അമ്മയുടെ മകൾ ആ പാരമ്പര്യം പ്രചാരണത്തിൽ വിഷയമാക്കിയിരുന്നു.
റോയ് ലോസ് ഏഞ്ജലസ് ടൈംസിനോടു പറഞ്ഞു: "അത് സുപ്രധാന നിമിഷമാണ്. ഏഷ്യൻ അമേരിക്കൻ സമൂഹത്തിനു മാത്രമല്ല. കുടിയേറ്റ സമൂഹത്തിനു മേയർ, സിറ്റി അറ്റോണി പദവികൾ. ഞങ്ങൾ ആരാണെന്ന സന്ദേശം ലോസ് ഏഞ്ജലസ് അയക്കുന്നു."
ഏഷ്യൻ ഡെമോക്രാറ്റ്സ് ഓഫ് ലോസ് ഏഞ്ജലസ് കൗണ്ടി സ്ഥാപക നേതാവ് കൂടിയാണ് റോയ്.
Indian-origin Marissa Roy wins LA city attorney race