
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാൻ സുരക്ഷാ മേധാവി മൊഹ്‌സിൻ റെസായിയുമായി നേരിട്ടു ചർച്ച നടത്താൻ ശ്രമിക്കുന്നുവെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' റിപ്പോർട്ട് ചെയ്തു. ഇതിനു താൻ സമ്മതിച്ചെന്നു പ്രസിഡന്റ്ട്രംപ് സഹായികളോടു പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
കൂടിക്കാഴ്ച്ച നിർദേശിച്ചു ഒക്ടോബറിൽ വാൻസ് റെസായിക്ക് എഴുതിയിരുന്നു. ദോഹയിൽ ചർച്ച നടത്താം എന്നാണ് നിർദേശം.
യുഎസ് നാവിക ഉപരോധം നീക്കത്തെ ചർച്ച സാധ്യമല്ലെന്നാണ് ഇറാന്റെ നിലപാട്. മരവിപ്പിച്ചിട്ടുള്ള പണം വിട്ടു കൊടുക്കണം. എണ്ണ വില്പനയ്ക്കുള്ള തടസം നീക്കുകയും വേണം.
പകരമായി ഇറാൻ ഹോർമുസ് കടലിടുക്കിലൂടെ 25 ടാങ്കറുകൾ കടത്തി വിടും.
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തറപറ്റിയത് ഇറാൻ യുദ്ധം മൂലമാണെന്നു തുറന്നു പറഞ്ഞ വാൻസിന് ഈ ചർച്ച രാഷ്ട്രീയമായി കെണിയാവാം. അദ്ദേഹം മുൻകൈയെടുത്തു ജൂണിൽ ഒപ്പുവച്ച ധാരണാപത്രം ഗൗരവമായ പിഴയായിപ്പോയെന്നു ട്രംപ് സഹായികളോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്.
Vance eyes direct talks with Iran