
എൻവിഡിയ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെൻസെൻ ഹുവാങ് (63) രാജി വച്ചതായി വ്യാഴാഴ്ച്ച സിലിക്കൺ വാലി കമ്പനി അറിയിച്ചു. കമ്പനി ബോർഡിൽ നിന്നും അദ്ദേഹം പുറത്തായി. രാജി ഉടൻ നിലവിൽ വന്നു.
ചൈനീസ് ചാരവനിത ആലിസ് ഹുവാങ്ങുമായി ബന്ധമുണ്ടായതിനെ തുടർന്നു ജെൻസെൻ ഹുവാങ് രാജ്യരക്ഷാ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് രാജി. എൻവിഡിയ വൈസ് പ്രസിഡന്റ് കിംബർലി പവലുമായും അദ്ദേഹത്തിനു ബന്ധമുണ്ടായി എന്ന ആരോപണവും അതിനിടെ ഉയർന്നിരുന്നു.
ഇടക്കാല സി ഇ ഓ ആയി എൻവിഡിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോളറ്റ് ക്രെസിനെ നിയമിച്ചു. സ്ഥിരം നിയമനം ഉണ്ടാവുന്നതു വരെ അദ്ദേഹം തുടരും.
2013 സെപ്റ്റംബറിൽ കമ്പനിയിൽ എത്തിയ ക്രെസ് വേഗത്തിലുള്ള വികസനത്തിനിടയിൽ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചു. സിസ്കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട സാങ്കേതിക കമ്പനികളിൽ ഉയർന്ന സാമ്പത്തിക സ്ഥാനങ്ങൾ അവർ വഹിച്ചിട്ടുണ്ട്.
ഇതാദ്യമായി എൻവിഡിയ ബോർഡ് ചെയറായി ഹാർവി സി. ജോൺസിനെ നിയമിച്ചു.
ഹുവാങിന്റെ രാജിയെ തുടർന്നു എൻവിഡിയ ഓഹരികൾ 10% വീണു. 33 വർഷം മുൻപ് കമ്പനിയുടെ സഹ സ്ഥാപകനായിരുന്ന ഹുവാങ് അതിനെ ആഗോള എ ഐ കിരീടം ചൂടിച്ചതും ചരിത്രമാണ്.
Jensen Huang steps down amid controversy