Image

കോണ്‍ഗ്രസ്സ് നേതാക്കന്മാരും സര്‍ക്കാരും ജനങ്ങളെ പരിഹസിക്കരുത്. (ചാരുമ്മൂട് ജോസ് )

ചാരുമൂട് ജോസ് Published on 13 November, 2026
കോണ്‍ഗ്രസ്സ് നേതാക്കന്മാരും സര്‍ക്കാരും ജനങ്ങളെ പരിഹസിക്കരുത്. (ചാരുമ്മൂട് ജോസ് )

കേരളം പിണറായി വിജയന്റെ ഇടതു മുന്നണിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ മുന്‍ ഭരണത്തിനും ഇരുളടഞ്ഞ ജീവിതത്തില്‍ നിന്നും, കരകയറാന്‍ ഗത്യന്തരമില്ലാതെയാണ് കോണ്‍ഗ്രസ്സ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫ്. ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേക്ക് എത്തിച്ചത്.

ടീം യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തവും വി.ഡി.സതീശന്റെ ജനനായക നേതൃത്വവും തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ കേരള ജനത നെഞ്ചിലേറ്റി അധികാരം ഉറപ്പിച്ചു.

കളിമാറി; ഗാലറിയില്‍ കളി കണ്ടവര്‍ മുച്ചീട്ട് ചൂതാട്ടവുമായി പത്തുനാള്‍ വോട്ടു നല്‍കിയ ജനങ്ങളെയും പ്രവാസികളടങ്ങുന്ന ആകമാനം മലയാളികളെയും മുള്‍മുനയില്‍ നിര്‍ത്തിയ ഒരു നിര്‍ഭാഗ്യ അവസ്ഥ സംജാതമായെങ്കിലും അവസാനം ജനഹിതവും ജനരോഷവും ഫലം കണ്ട് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയായി.

പക്ഷെ ഓര്‍ക്കണം; ദിവസങ്ങള്‍, ആഴ്ചകള്‍ നേതാക്കന്മാര്‍ ഒറ്റക്കും കൂട്ടമായും മാറി മാറി വടക്കോട്ട് വിമാനം കയറി ഹൈക്കമാന്റിനെ കാണാന്‍ കേരളാ ഹൗസില്‍ കിടന്നതു എന്തിന് വേണ്ടിയെന്ന് കേരള ജനത പുച്ഛത്തോടെയാണ് വീക്ഷിച്ചത്.

കേരളത്തില്‍ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള പ്രഗള്‍ഭരായ നേതൃത്വ നിരയുള്ളപ്പോള്‍ നിങ്ങളെ വടക്കോട്ടു വിമാനം കയറാന്‍ പ്രേരിപ്പിച്ചത് ഏത് ചേതോ വികാരമാണ്. നിങ്ങളെക്കാള്‍ പ്രഗള്‍ഭരായി അവിടെ ആരും ഇല്ലായെന്നും ആ ധാരണ ഇനിയുമുണ്ടെങ്കില്‍ അതങ്ങു വിട്ടുകളഞ്ഞിട്ട് നിങ്ങളെല്ലാവരും പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ അഹോരാത്രം ഓടുന്ന യാന്ത്രീകരാണ്. ഒരു സര്‍ക്കാര്‍ അല്ലെങ്കില്‍ ഒരു പാര്‍ട്ടി പ്രസ്ഥാനം എങ്ങനെ സുഗമമായി കൊണ്ടുപോകാനും ചര്‍ച്ച ചെയ്തു കൂട്ടായ തീരുമാനങ്ങളിലൂടെ പ്രാവര്‍ത്തികമാക്കാനും ആര്‍ജ്ജവുമുള്ള മുതിര്‍ന്ന നേതൃത്വനിര കേരളത്തിലുണ്ട്. നിങ്ങള്‍ക്കു മദ്ധ്യസ്ഥതയുടെ ആവശ്യം എവിടെയാണ് വേണ്ടത്. പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വൈരാഗ്യമില്ലാതെ പാര്‍ട്ടികളില്‍ സമവായത്തിലൂടെ അച്ചടക്ക പൂര്‍ണ്ണതയോടെ കേരളത്തില്‍ വച്ചു തന്നെ തീരുമാനങ്ങള്‍ എടുക്കണം. വെറും ബാലിശമായി മാധ്യങ്ങളിലൂടെയും മറ്റു പ്രതികരിക്കാതിരിക്കുക. പാര്‍ട്ടിയില്‍ അച്ചടക്കം വളരെ അനിവാര്യമാണ്. പാര്‍ട്ടി വക്താക്കളാണെങ്കിലും കൂട്ടായി ആലോചിക്കാതെ മാധ്യമങ്ങളുടെ മൈക്കു കാണുമ്പോള്‍ ഹാലിളകാതെയിരിക്കുന്നതാണ് സംഘടനകള്‍ക്കു അഭികാമ്യം.

കേരള ജനതയോടൊപ്പം കോടിക്കണക്കിന് പ്രവാസികളും വലിയ പ്രതീക്ഷയാണ് മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്‍ സര്‍ക്കാരിലുള്ളത്. കേരളം വികസിക്കണം, അനന്തമായ സാധ്യതകള്‍ കണ്ട് അനേക വികസന ആശയങ്ങളും പദ്ധതികളുമായി പ്രവാസികള്‍ സന്നദ്ധരായി നില്‍ക്കുമ്പോള്‍ ഇവിടെ ഭരണപ്രതിസന്ധികള്‍, വിവാദങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുകപടലങ്ങളായി മാദ്ധ്യമങ്ങളിലൂടെ അനുദിനം പുറത്തുവരുന്നു. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് കഴിഞ്ഞ അഴിമതികള്‍ ഖജനാവിന് കോടികള്‍ നഷ്ടമാക്കിയ കേസുകള്‍, 2016 മുതല്‍ 2025 വരെയുള്ള സ്വര്‍ണ്ണ കേസുകള്‍ ശബരിമലക്കൊള്ളയുള്‍പ്പെടെ അന്വേഷിക്കണം. വേഗതയില്‍ നടപ്പാക്കണം നീതി നടപ്പാക്കുന്നുവെന്നും ജനങ്ങള്‍ക്കു ബോധ്യപ്പെടണം. കുറ്റക്കാരെ സംരക്ഷിക്കുന്ന നയം ഇനി നടത്തരുത്. പരമ്പരാഗത സര്‍ക്കാര്‍ നൂലാമാലകള്‍ക്കും ചുവപ്പു നാടകള്‍ക്കും അന്തം കുറിക്കൂ. തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വം മനസ്സിലാക്കണം സര്‍ക്കാര്‍ ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കടപ്പെട്ടവരാകണം. അല്ലെങ്കില്‍ കഴിവുള്ള അനേകര്‍ ക്യൂവില്‍ പിന്നിലുണ്ടു എന്നുള്ള കാര്യം ഓര്‍ത്തുകൊള്ളണം. അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പാര്‍ട്ടി നോക്കാതെ പുറത്താക്കണം.

മുഖ്യമന്ത്രി വി.ഡി.സതീശന്‍ നല്ല തുടക്കം കുറിച്ചു മന്ത്രിസഭയെ മുന്നോട്ടു നയിക്കുന്നു. ചെറിയ അപാകതകള്‍ വരുമ്പോള്‍ തിരുത്താന്‍ തയ്യാറാകുന്നു. അഭിനന്ദനാര്‍ഹമാണ്. തുടര്‍ച്ചയായി വിവാദങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കണം. കൂട്ടായ തീരുമാനങ്ങളും പ്രസ്താവനകളുമാകണം ഇനി മുതല്‍ സ്വീകരിക്കേണ്ടത്. പൊതു ജനം ശവപ്പെട്ടിയിലാക്കി ആണിയടിച്ചു കുഴിയിലിട്ടു പ്രതിപക്ഷത്തെ വീണ്ടു തട്ടിയുണര്‍ത്തി ആണി ഊരിക്കളയാതെ നോക്കണം. ഒരു അക്രമസമരവും ഗുണ്ടാവിളയാട്ടവും ഇനി അനുവദിക്കരുത്. പൊതുജനങ്ങള്‍ പുരോഗമന ആശയങ്ങളിലൂടെ നാളത്തെ കേരളത്തെ സ്വപ്‌നം കാണുകയാണ്. പ്രവാസികള്‍ ഒപ്പമുണ്ട്. കൊയ്ത്തുയന്ത്രം മുതല്‍ കമ്പ്യൂട്ടര്‍ വരെ തടഞ്ഞ വികസന വിരോധികള്‍ ഈ സര്‍ക്കാരിനു വിലങ്ങു തടിയാകരുത്. സതീശന്‍, സര്‍ക്കാരില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ്. ഇവിടം കേരളം ദൈവത്തിന്റെ സ്വന്തം നാടായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ഇനിയും വിവാദങ്ങളും ഭരണസ്തംഭനങ്ങളും നടത്തി ജനങ്ങളെ പരിഹസിക്കരുത്. ജയ്ഹിന്ദ്.
 

Join WhatsApp News
തമ്പി ചാക്കോ ഫോർമർ ഫോക്കാന പ്രസിഡന്റ്‌ 2026-11-13 13:52:28
നല്ല ഒരു സന്ദേശം നൽകിയതിന്. വി. ഡി സ്‌ അതിനുള്ള അറിവ് ഉട്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക