Image

ടെക്സസിലേക്കു തണുത്ത കാറ്റ്, വെള്ളിയാഴ്ച താപനില 30 ഡിഗ്രിയിലേക്ക് താഴുമെന്ന് റിപ്പോര്‍ട്ട്.

പി പി ചെറിയാന്‍ Published on 13 November, 2026
ടെക്സസിലേക്കു തണുത്ത കാറ്റ്, വെള്ളിയാഴ്ച താപനില 30 ഡിഗ്രിയിലേക്ക് താഴുമെന്ന് റിപ്പോര്‍ട്ട്.

ഡാളസ്: വെള്ളിയാഴ്ചയോടെ വടക്കന്‍ ടെക്‌സാസിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ലമാര്‍, ഫാനിന്‍, ഡെല്‍റ്റ, ഹോപ്കിന്‍സ് കൗണ്ടികളില്‍ താപനില 30 ഡിഗ്രി വരെ കുറയും.

വടക്കന്‍ ടെക്‌സസില്‍ പകല്‍ സമയത്തെ താപനില 60 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാന്‍ പ്രയാസമായിരിക്കും. അതേസമയം, സെന്‍ട്രല്‍ ടെക്‌സസിലും ബ്രാസോസ് വാലിയിലും 70 ഡിഗ്രി വരെ ചൂട് ലഭിച്ചേക്കാം.

ഞായറാഴ്ച വടക്കന്‍, സെന്‍ട്രല്‍ ടെക്‌സസ് എന്നിവിടങ്ങളില്‍ 70% മുതല്‍ 90% വരെ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ ടെക്‌സസില്‍ അതിശക്തമായ മഴയ്ക്കും സാധ്യത കല്‍പ്പിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക