
ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നഗരങ്ങളിലും വ്യാപകമായ അഴിമതിയും തട്ടിപ്പും നടക്കുന്നു എന്നാരോപിച്ച പ്രസിഡന്റ് ട്രംപിനു സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ മറുപടി നൽകിയത് ട്രംപിനും കൂട്ടർക്കും എതിരെ വ്യാപകമായ അഴിമതി ആരോപിച്ചു കൊണ്ട്.
ആ അഴിമതിയെ നേരിടുന്നതിന്റെ ഭാഗമായി വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും കോൺഗ്രസിലെ അംഗങ്ങളും സ്റ്റോക്ക് ട്രേഡിംഗ് നടത്താൻ പാടില്ലെന്നു നിയമം കൊണ്ടുവരുമെന്നു ഷൂമർ താക്കീതു നൽകി. അതിനുള്ള ഭൂരിപക്ഷം കോൺഗ്രസിന്റെ ഇരു സഭകളിലും ഡെമോക്രാറ്റുകൾ നേടിയിട്ടുണ്ട്.
സ്റ്റോക്ക് ട്രേഡിംഗ്, ക്രിപ്റ്റോകറൻസി കച്ചവടം എന്നിവയിലൂടെ പണമുണ്ടാക്കുന്ന ട്രംപ് ഖത്തറിൽ നിന്നു ആർഭാട വിമാനം വാങ്ങിയതും അഴിമതിയാണെന്നു ഷൂമർ എക്‌സിൽ കുറിച്ചു. ഭരണകൂടത്തിന്റെ വിശദീകരണങ്ങൾ ഡെമോക്രാറ്റുകൾ ആവശ്യപ്പെടും.
ബില്യണയർമാരോടു പണം പിരിച്ചു വൈറ്റ് ഹൗസിൽ ബോൾ റൂം പണിയുന്നതിനെയും അദ്ദേഹം പരാമർശിച്ചു. വലിയ സംഭാവനകൾ നല്കുന്നവർക്കു ക്രിമിനൽ കുറ്റങ്ങളിൽ നിന്നു മാപ്പു നൽകുന്നതാണ് മറ്റൊരു കച്ചവടം.
ഈ അഴിമതികൾ സാധാരണക്കാർക്ക് ജീവിതം അസാധ്യമാക്കിയെന്നു നേതൃത്വത്തിനു വെല്ലുവിളി നേരിടുന്ന ഷൂമർ പറഞ്ഞു.
എൻവിഡിയ സി ഇ ഓ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട ജെൻസെൻ ഹുവാങിനു ചൈനീസ് ചാര വനിതയുമായുള്ള ബന്ധത്തെ കുറിച്ച് ഒരു വർഷം മുൻപ് വിവരം കിട്ടിയിട്ട് ട്രംപ് എന്തു കൊണ്ടു നടപടി എടുത്തില്ലെന്നു ഷൂമർ നേരത്തെ ചോദിച്ചു. ട്രംപ് അദ്ദേഹത്തെ ചൈനയിൽ കൊണ്ടുപോയി. $25 മില്യൺ സംഭാവനയും വാങ്ങി. പണയം വച്ചതു രാജ്യരക്ഷയാണ്.
ഷൂമർ പറയുന്ന അഴിമതിയെക്കാൾ വലിയ അഴിമതി ഡെമോക്രാറ്റിക് പാർട്ടിയിൽ നടക്കുന്നു എന്നാണ് ട്രംപിന്റെ ആരോപണം. അതന്വേഷിക്കാൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ ഏൽപിച്ചെന്നും അദ്ദേഹം പറയുന്നു.
Schumer hits back at Trump over corruption remarks