Image

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം: മുഖ്യമന്ത്രി; ഒന്നിച്ചായാല്‍ എന്തൊരു ശക്തിയായിരിക്കും; സര്‍ക്കാര്‍ ഒപ്പമുണ്ടാകും

Published on 13 November, 2026
യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണം: മുഖ്യമന്ത്രി;  ഒന്നിച്ചായാല്‍ എന്തൊരു ശക്തിയായിരിക്കും; സര്‍ക്കാര്‍ ഒപ്പമുണ്ടാകും

കൊച്ചി: യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പുത്തന്‍കുരിശില്‍ മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സഭകളെ ഒരുമിപ്പിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭകള്‍ ഒരുമിച്ച് നില്‍ക്കണം അതിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. സഭകള്‍ ഒന്നിച്ചായാല്‍ എന്തൊരു ശക്തിയായിരിക്കും അത്, ഇത് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും, അത് സംസ്ഥാനത്തിന് തന്നെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം പാത്രിയര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ വായിച്ചു. സഭാ തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

ശ്രേഷ്ഠ ബാവ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പുരസ്‌കാരം സിനിമാതാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. പാത്രിയാര്‍ക്കീസ് ബാവയാണ് പുരസ്‌കാരം നല്‍കിയത്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കണമെന്നും അതിന് നമ്മള്‍ തന്നെ മുന്‍കയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും സന്തോഷം തരുന്നത് സമാധാന ജീവിതമാണ്. ആരും കലഹിക്കാതെയുള്ള കാലം ഉണ്ടാകട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

Join WhatsApp News
Sunil 2026-11-13 16:02:36
Great advice Mr. Chief Minister. Everyone should observe the laws of our nation. Supreme court must be respected. The Patriarch or the Catholicos should not insult the court and not to encourage the church members to ignore the verdict of the supreme court.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-13 16:03:01
💥🔥ഹാ ബെസ്റ്റ്, എന്നാൽ പിന്നെ CPM - ഉം കോൺഗ്രസ്സും, LDF- ഉം UDF-ഉം തമ്മിൽ ഒന്നിക്കാം എന്നു പറയുന്നതാ ഇതിലും എളുപ്പം. ബാബു പോൾ ആകുന്നതു നോക്കി, പിണറായി ആവുന്നത് പയറ്റി എന്നിട്ടും ശങ്കരൻ തിരുനക്കര തന്നേ. മാളത്തിൽ ചെന്ന് തന്തമുയലിനെയും തള്ളമുയലിനെയും കുട്ടി മുയലുകളെയും ഒരുമിച്ചു ശാപ്പിടാനുള്ള സതീശന്റെ കാഞ്ഞ കുറുക്കൻ ബുദ്ധി‼️.... സമ്പത്തും അധികാരവും സ്വാധീനവും ആരെങ്കിലും പങ്കു വയ്ക്കാൻ സമ്മതിക്കുമോ??? അതും അധ്വാനിക്കാതെ കിട്ടുന്ന കണക്കില്ലാത്ത സമ്പത്തും ആഡംബരവും.?? ഒന്നു പൊയ്ക്കേ എന്റെ സതീശാ, സതീശൻ മരത്തിൽ കാണുമ്പോൾ ഈ എന്തിരവന്മാർ മാനത്തു കാണുന്ന പാർട്ടീസാ.... ✳️റെജീസ്
Real Jacobite 2026-11-13 17:05:22
കഥയറിയാതെ വെറുതെ വല്ലതുമൊക്കെ വിളിച്ചുകൂവാതെ സതീശ! മമ്മുട്ടി പരുമലപ്പള്ളിയിൽ പോയത് അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനത്തെ പ്രധിനിധികരിച്ചാണ്, അതും ക്യാൻസർ റിസർച് ആൻഡ് ചികിത്സ പ്രൊജക്റ്റുമായി ബന്ധപ്പെട്ട്. എന്നിട്ടും യാക്കോബായക്കാർ മമ്മുട്ടിയെ പരിഹസിച്ചു, കൂവി. ഇപ്പോൾ ഇതാ യാക്കോബായക്കാർ തന്നെ അദ്ദേഹത്തെ ആദരിച്ചു. ഇത്തരം യാക്കോബായ മൊണ്ണകൾ ആണ് സഭയുടെ ഐക്യത്തിന് തടസ്സം. യാക്കോബായ എന്നൊരു സഭ ഇന്ന് ഇല്ല. ഇപ്പോൾ ഇല്ലാത്ത പേരും പറഞ്ഞു വിശ്വാസികളെ കബളിപ്പിക്കുന്നത് പുത്തൻകുരിശ് മാഫിയ കോപ്പറേറ്റ് സോസയിറ്റി ആണ്. അതാണ് താഴെ കാണുന്ന കോടതി വിധിയുടെ കാരണം: *"നിയമത്തിന് അതീതരല്ല ആരും! പാത്രിയാർക്കീസ് ബാവയുടെ കേരളത്തിലെ ദേവാലയ സന്ദർശനം ഹൈക്കോടതി നിരീക്ഷണത്തിൽ; ഡിജിപിക്ക് കർശന നിർദ്ദേശം!"* മലങ്കര സഭയുടെ ദേവാലയങ്ങളിൽ ഏകപക്ഷീയമായ പ്രവേശന നീക്കമോ? പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ; ഡിജിപിക്ക് അന്വേഷണ നിർദ്ദേശം! കേരളത്തിൽ എത്തിയ പരിശുദ്ധ പാത്രിയാർക്കീസ് ബാവ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഏകപക്ഷീയമായി പ്രവേശിക്കുമെന്ന മാധ്യമവാർത്തകളെത്തുടർന്ന് മലങ്കര സഭാ വിശ്വാസികൾ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. മലങ്കര സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടുന്നതും ഭരണഘടനയുടെ അധികാരപരിധിയിൽ നിലനിൽക്കുന്നതുമായ ദേവാലയങ്ങളിൽ പാത്രിയാർക്കീസ് ബാവ പ്രവേശിക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രത്യേകിച്ച്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നായ മണർകാട് പള്ളിയിൽ നിലവിലുള്ള നിരോധനങ്ങൾ, കോടതി ഉത്തരവുകൾ എന്നിവ മറികടന്ന് പ്രവേശനത്തിന് ശ്രമിക്കുന്നുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതോടൊപ്പം, പാസ്‌പോർട്ട്, വിസ എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ പ്രവേശിച്ചിട്ടുള്ള വിദേശ പൗരനെന്ന നിലയിൽ അനുവദിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകളും യാത്രാ നിയന്ത്രണങ്ങളും ലംഘിക്കപ്പെടുന്നുണ്ടോ എന്നും പരിശോധിക്കാൻ കേരള ഡിജിപിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. മലങ്കര സഭയുടെ ഭരണഘടനയ്ക്കും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും കോടതി ഉത്തരവുകൾക്കും അതീതമായി ആർക്കും പ്രവർത്തിക്കാനാവില്ലെന്ന നിയമവാഴ്ചയുടെ അടിസ്ഥാന തത്വമാണ് ഈ സംഭവത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്. മലങ്കര സഭയുടെ അവകാശങ്ങളും ദേവാലയങ്ങളുടെ നിയമപരമായ ഭരണസംവിധാനവും സംരക്ഷിക്കപ്പെടണം എന്ന വിശ്വാസികളുടെ നിലപാടിന് ഈ കോടതി ഇടപെടൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
റെജീസ്🔆നെടുങ്ങാ ഡ പ്പളളി®️ 2026-11-13 17:19:09
💥🔥പക്ഷേ, ശ്രീ. സതീശൻ മുഖ്യ മന്ത്രി ആണെങ്കിൽ കോടതി വിധി എന്താണോ അത് രണ്ടു കക്ഷികളുടെയും ഇടയിൽ നടപ്പിലാക്കുക എന്ന ചുമതല ആണ് നിറവേറ്റേണ്ടത്. അല്ലാതെ ഈ പറയുന്നത് "Contempt of Court" ആകുന്നു. താങ്കളും Law പഠിച്ചതല്ലേ, ഡിഗ്രീ പാസ്സായതല്ലേ??? ✳️റെജീസ്
Jayan varghesee 2026-11-13 19:14:29
പാവം മമ്മൂട്ടിയുടെ ഒരു അവസ്ഥ ? ഓർത്തഡോക്സ് കാതോലിക്കാ ക്ഷണിക്കുമ്പോൾ പരുമലയിൽ. യാക്കോബായ കാതോലിക്കാ ക്ഷണിക്കുമ്പോൾ പുത്തൻ കുരിശിൽ. ജനങ്ങൾ ടിക്കറ്റെടുത്താലല്ലേ മമ്മൂട്ടിക്കും സ്വന്തം കഞ്ഞികുടി നടക്കൂ എന്നതാണ് പ്രശ്നം. അഞ്ചു വർഷം കഴിഞ്ഞും കസേര കാണുന്ന സതീശനും ഇതേ ആധിയിലാണ് രണ്ടിടത്തും ഓടിയെത്തുന്നത്. യഥാർത്ഥ പ്രശ്നം രണ്ടു പെരുമ്പാമ്പുകൾ പരസ്പരം വിഴുങ്ങുന്നതാണ്. ഓരോ പാമ്പും മറ്റേതിന്റെ വാലിൽ നിന്ന് വിഴുങ്ങൽ ആരംഭിച്ചിട്ട്‌ കാലം കുറെയായി. മമ്മൂട്ടിയോ സതീശനോ തടഞ്ഞാലും പാമ്പുകൾ കടി വിടാതെ വിഴുങ്ങിക്കൊണ്ടിരിക്കും. വിഴുങ്ങി വിഴുങ്ങി അവസാനം രണ്ടു തലയുള്ള ഒരു വളയം രൂപപ്പെടും. ചിന്താശേഷിയുടെ വരിയുടയ്ക്കപ്പെട്ട വിശ്വസിക്കാളകൾ അന്നും ആ വളയത്തിനു വേണ്ടി പരസ്പരം കൊമ്പ് കോർത്തു കൊണ്ടേയിരിക്കും ! ജയൻ വർഗീസ്.
josecheripuram 2026-11-13 20:34:29
What ever you see on this earth is from this earth, nothing came out of space? The only thing came out of Man was religion and since then till now , there is no peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക