
ന്യൂയോര്‍ക്ക് : റോക്ക്‌ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്‌സ് സിംഫണി പിയാനോ& മ്യൂസിക് സ്‌ക്കൂളിന്റെ ആനിവേഴ്‌സറി അതിപ്രൗഢമായി നടത്തപ്പെട്ടു. സ്‌ക്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ എല്ലാ വര്‍ഷവും നവംബറില്‍ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ എന്ന പേരില്‍ നടത്തി വരുന്നു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള പ്രസ്തുത കലാപരിപാടികളിലൂടെ, അവരുടെ നൈസര്‍ഗികമായ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായിട്ടും താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോ അവസരം ഒരുക്കുന്നു. സെയിന്റ്‌സ് സിംഫണി വിദ്യാര്‍ത്ഥികള്‍ എലിഷേബ സണ്ണി, ഹെലെന സണ്ണി, എലൈജ ഏബ്രഹാം, സെയിഡന്‍ മത്തായി എന്നിവരോടൊപ്പം അമൈറ മത്തായിയുടെയും നേതൃത്വത്തില്‍ അമേരിക്കന്‍- ഇന്‍ഡ്യന്‍ ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ടാലന്റ് ഷോയില്‍ പിയാനോ റിസൈറ്റല്‍, ഗാനാലാപനങ്ങള്‍, നൃത്തങ്ങള്‍ തുടങ്ങിയവ ഇടതടവില്ലാതെ വേദിയില്‍ അരങ്ങേറിയത് ഹൃദ്യവും കര്‍ണ്ണാനന്ദകരവും ആയിരുന്നു.

മുഖ്യാതിഥികളെയും, വിദ്യാര്‍ത്ഥികളെയും, മാതാപിതാക്കളേയും, മറ്റ് അഭ്യുദയകാംക്ഷികളെയും സ്‌ക്കൂള്‍ ഡിറക്ടര്‍ ജേക്കബ് ജോര്‍ജ് സ്വാഗതം ചെയ്തു. വിദ്യാര്‍ത്ഥികളുടെ സ്ഥിരമായ പരിശീലനത്തിന് മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന നിരന്തരമായ ശ്രദ്ധയും പിന്തുണയും അഭിനന്ദനാര്‍ഹമാണെന്ന് സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

റോക്ക്‌ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ ഡോ.ആനി പോള്‍, സ്‌ക്കൂളിലെ ഒരു വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ലഭിക്കുന്ന പ്രയോജനങ്ങളില്‍ അഭിമാനമുണ്ടെന്നും വളരെ നാളത്തെ ആഗ്രഹത്തിന്റെ പ്രതിഫലനമാണെന്നും തന്റെ ആശംസ പ്രസംഗത്തില്‍ പറയുകയുണ്ടായി. കുഞ്ഞുങ്ങളില്‍ നല്ല ശീലങ്ങള്‍ പരിശീലിക്കപ്പെടുകയും, ഒപ്പം അവരുടെ ബുദ്ധി വികസനത്തിന് ഉതകുന്ന പഠനരീതിയും ഇവിടെ അവലംബിക്കുന്നതിനാല്‍, വിദ്യാഭ്യാസപരമായും മാനസികമായും അവര്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ വളരെയേറെയാണ് എന്ന് ലജിസ്ലേച്ചര്‍ സൂചിപ്പിച്ചു.

റവ.ഫാ.മാത്യു തോമസ്(സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാലികോട്ടേജ്), റവ.ഫാ.ഡോ.രാജു വര്‍ഗീസ്(സെന്റ് മേരീസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സഫേണ്‍), റവ.ഡോ.പോള്‍ രാജ്(സി.എസ്.ഐ. ചര്‍ച്ച്, ടാപ്പന്‍), പി.ടി.തോമസ്(ടാക്‌സ് പ്രാക്ടീഷ്ണര്‍), ജോര്‍ജ് ജോസഫ്(ഇ-മലയാളി), കോശി ജോര്‍ജ്(ഗവാ മീഡിയ), നോഹ ജോര്‍ജ്(ഗ്ലോബല്‍ കൊളിഷന്‍), ജിജി ടോം, സജി പോത്തന്‍, ഷൈമി ജേക്കബ്, സണ്ണി കല്ലൂപ്പാറ, മാണി ജോര്‍ജ്, ജേക്കബ് ചൂരവടി, ജോസഫ് മുണ്ടഞ്ചിറ, രാജന്‍ ചാക്കോ തുടങ്ങിയവര്‍ വിവിധ സഭകളേയും, സംഘടനകളെയും, പ്രസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി.

ഹൈസ്‌ക്കൂള്‍ പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ സംഗീതത്തോടും വാദ്യോപകരണങ്ങളോടുള്ള താല്‍പര്യങ്ങളില്‍ വിമുഖത കാണിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യാതിഥിയായ ബ്രദേഴ്‌സ് ഇന്‍ ഹാര്‍മണിയുടെ ഡയറക്ടര്‍ സാമുവല്‍ വര്‍ഗീസ് പ്രതിപാദിക്കുകയുണ്ടായി. സ്വന്തം അനുഭവത്തിലൂടെ സംഗീതത്തില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പ്രയോജനങ്ങള്‍ വളരെ വലുതാണെന്നും, ഇങ്ങനെയുള്ള സ്ഥാപനങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണെന്നും തന്റെ ആശംസാ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

സെയിന്റ്‌സ് സിംഫണി സ്‌ക്കൂള്‍ പിയാനോ, മ്യൂസിക് എന്നിവയിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി എ്ന്ന നിലയില്‍ തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചു കൊണ്ടിരിക്കുന്നതായും പിയാനോയില്‍ ഒരു 'മ്യൂസിക് പീസ്' അവതരിപ്പിച്ചതിന് ശേഷം ഡോ. ആനി സാമുവല്‍ പറയുകയുണ്ടായി.

വിശ്വ വിഖ്യാതമായ ടൈറ്റാനിക് മൂവിയിലെ ടൈറ്റില്‍ സോംഗ് പിയാനോയില്‍ വായിക്കുന്നതിനൊപ്പം സൂരജ് മുകുന്ദന്‍ പാടിയത് ഏവരുടേയും പ്രശംസയ്ക്ക് അര്‍ഹമായി.

മൂന്ന് മണിക്കൂര്‍ നേരം തുടര്‍ച്ചയായ കലാവതരണത്തിന് ശേഷം സ്‌ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഡോ. ആനി പോളിന്റെ നിസ്വാര്‍ത്ഥമായ സഹകരണം ഉണ്ടായി. നിസ്മയുടെ ഒന്നു മുതല്‍ ആറു വരെയുള്ള ലവലുകളില്‍ ഒന്നാമതെത്തിയ ചേസ് പോള്‍, സോഫിയ തോമസ് ഏവാ തോമസ്, ജേക്ക് മാത്യൂസ്, എലൈന മാത്യു, ലിയാനാ ഏബ്രഹാം, ക്രിസ്റ്റിന്‍ കുര്യാക്കോസ്, നഥാനിയേല്‍ സാമുവല്‍ എ്ന്നീ വിദ്യാര്‍ത്ഥികള്‍ ട്രോഫികള്‍ക്ക് അര്‍ഹരായി. ഐറിന്‍ ലിജു, അനീറ്റ കുര്യന്‍ എന്നിവര്‍ പ്രത്യേക അവാര്‍ഡുകള്‍ സ്വീകരിച്ചു.


മ്യൂസിക് ഷീറ്റുകള്‍ തയ്യാറാക്കുന്നതിനും സ്റ്റേജ് അറേഞ്ച്‌മെന്റിനും ചിത്രാ ജേക്കബ് നേതൃത്വം നല്‍കി. ദിവ്യാ ജേക്കബ് എം.സി.ആയിരുന്നു. സൗണ്ട് സിസ്റ്റം കിരണ്‍ ചന്ദ്രഹാസയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു.

ബിന്നു ഇസറാപ്പു, അജി കളീക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഫോട്ടോ സെഷനും, ഡിന്നറിനും ശേഷം ഈ വര്‍ഷത്തെ താങ്ക്‌സ് ഗിവിംഗ് ടാലന്റ് ഷോയ്ക്ക് തിരശീല വീണു.
