Image

വില്യമും കാതറൈനും ഇന്ത്യയിലേക്ക്; നാലു വർഷത്തിനു ശേഷം രാജകുമാരിയുടെ ആദ്യ അന്താരാഷ്ട്ര ഔദ്യോഗിക ചടങ്ങ് (പിപിഎം)

Published on 15 November, 2026
വില്യമും കാതറൈനും ഇന്ത്യയിലേക്ക്; നാലു വർഷത്തിനു ശേഷം രാജകുമാരിയുടെ ആദ്യ അന്താരാഷ്ട്ര ഔദ്യോഗിക ചടങ്ങ് (പിപിഎം)

ബ്രിട്ടന്റെ കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കാതറൈൻ രാജകുമാരിയും (കെയ്റ്റ് മിഡിൽട്ടൺ) ഇന്ത്യയിലേക്ക്. രാജകുമാരി കാൻസർ ബാധിതയായെന്നു പ്രഖ്യാപിച്ച 2024 ജനുവരിക്കു ശേഷമുള്ള അവരുടെ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്.

വില്യം സ്ഥാപിച്ച പരിസ്ഥിതി പുരസ്‌കാരം ഏർത്ഷോട്ട് പ്രൈസ് വിതരണം ചെയ്യാൻ ചൊവാഴ്ച്ച അവർ മുംബൈയിൽ എത്തുമെന്നു കെൻസിംഗ്ടൺ കൊട്ടാരം അറിയിച്ചു.

2022ൽ ഈ പുരസ്‌കാര വിതരണത്തിനു ഇരുവരും ബോസ്റ്റണിൽ എത്തിയിരുന്നു. എന്നാൽ 2024ൽ കാതറൈന് ചികിത്സ ആരംഭിച്ച ശേഷം അവരുടെ അന്താരാഷ്ട്ര യാത്രകൾ ചുരുക്കി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം അവർ ആദ്യം സഞ്ചരിച്ചത് മേയിൽ ഇറ്റലിയിലേക്കാണ്. ആദ്യ ഔദ്യോഗിക ചടങ്ങു പക്ഷെ മുംബൈയിൽ ആയിരിക്കും.  

ഇന്ത്യാ യാത്ര ഒരു പതിറ്റാണ്ടു കഴിഞ്ഞാണ്. 2016ൽ അവർ ഇരുവരും മുംബൈ, ഡൽഹി, അസം എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ആഗ്രയിൽ താജ് മഹലും കണ്ടു.

ചൊവാഴ്ച്ചയാണ് അവാർഡ് ദാനമെങ്കിലും രാജ ദമ്പതികൾ മുംബൈയിൽ കുറെ ദിവസം ഉണ്ടാവും.

Kate Middleton to join Prince William on India visit

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക