Image

ലോസ് ഏഞ്ജലസ് സിറ്റി കൗൺസിൽ ദീപാവലി ആഘോഷിച്ചു, നിയുക്ത മേയർ നിത്യാ രാമൻ നയിച്ചു (പിപിഎം)

Published on 15 November, 2026
ലോസ് ഏഞ്ജലസ് സിറ്റി കൗൺസിൽ ദീപാവലി ആഘോഷിച്ചു, നിയുക്ത മേയർ നിത്യാ രാമൻ നയിച്ചു (പിപിഎം)

ലോസ് ഏഞ്ജലസ് സിറ്റി കൗൺസിൽ ദീപാവലി ആഘോഷം വെള്ളിയാഴ്ച്ച നടത്തിയതായി ഇന്ത്യൻ കോൺസലേറ്റ് ജനറൽ അറിയിച്ചു. മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ നിത്യാ രാമനാണ് ചടങ്ങ് ഒരുക്കിയത്.

കോൺസൽ ജനറൽ കെ ജെ ശ്രീനിവാസ പങ്കെടുത്ത ചടങ്ങിനു ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ പ്രമുഖർ എത്തിയിരുന്നു. ഇന്ത്യയും ലോസ് ഏഞ്ജലസും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താൻ ഉറ്റു ശ്രമിക്കുമെന്നു അവരെ സ്വാഗതം ചെയ്ത രാമൻ പറഞ്ഞു. ഇക്കാര്യത്തിൽ ശ്രീനിവാസയുടെ സഹകരണം പ്രതീക്ഷിക്കുന്നു.

ശാസ്ത്രീയ സംഗീതം, തബല, ഭാരതീയ നൃത്തം, ഭാംഗ്‌റ ഇവയൊക്ക അരങ്ങേറി.  

ദീപാവലിയെ അംഗീകരിക്കുന്ന പ്രമേയം സിറ്റി കൗൺസിൽ പാസാക്കി.

ലോസ് ഏഞ്ചലസിലെ ആദ്യ ഇന്ത്യൻ കോൺസലേറ്റ് ജനറലായ ശ്രീനിവാസയുടെ നേതൃത്വ മികവ് അംഗീകരിച്ചു അദ്ദേഹത്തിനു രാമൻ സിറ്റി കൗൺസിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് നൽകി.

Los Angeles City Council marks Diwali 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക