
ഇന്ത്യൻ ഗവൺമെന്റിന്റെ പേരിൽ വരുന്ന വ്യാജ ടെലിഫോൺ കോളുകൾ സൂക്ഷിക്കണമെന്നു ലോസ് ഏഞ്ജലസ് കോൺസലേറ്റ് ജനറൽ പ്രവാസികൾക്കു താക്കീതു നൽകി.
അത്തരം കോളുകൾ കിട്ടുന്നവർ അതിന്റെ പേരിൽ വ്യക്തിപരമായ വിവരങ്ങൾ കൈമാറരുത്. സാമ്പത്തിക വിവരങ്ങളും നൽകരുത്.
ഇന്ത്യൻ ഗവൺമെന്റിന്റെ ഉദ്യോഗസ്ഥരാണ് എന്നു ഭാവിച്ചാണ് തട്ടിപ്പുകാർ വിളിക്കുന്നത്. ആളുകളെ വിരട്ടി പണം തട്ടാനാണ് ശ്രമം.
ഇന്ത്യൻ എംബസി, കോൺസലേറ്റ്, സി ബി ഐ എന്നിങ്ങനെ ആരും തന്നെ പണം ചോദിക്കില്ലെന്നു എക്‌സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ എടുത്തു പറയുന്നു. ബാങ്ക് വിവരങ്ങളും ചോദിക്കില്ല. അറസ്റ്റ് ഭീഷണി ഉയർത്തുകയുമില്ല.
അത്തരം കോളുകൾ വന്നാൽ ഉടൻ കട്ട് ചെയ്യണം എന്നാണ് നിർദേശം. പോലീസിലും കോൺസലേറ്റിലും അറിയിക്കയും ചെയ്യണം. എഫ് ബി ഐയുടെ ഇന്റർനെറ്റ് ക്രൈം കംപ്ലൈന്റ് സെന്ററിലും അറിയിക്കാം.
യുഎസിൽ ജീവിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും പ്രഫഷനലുകൾക്കും താത്കാലിക ജീവനക്കാർക്കും മറ്റും ഉൾപ്പെടെയാണ് താക്കീത്.
LA consulate warns diaspora against fraudulent calls