
മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ദർശനത്തിനായി സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്.
പ്രതിദിനം 80,000 പേർക്ക് സുഗമമായി ദർശനം നടത്താനുള്ള വിപുലമായ സൗകര്യങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മറ്റ് അധികൃതരുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.