
അറേബ്യൻ ഗൾഫ് മേഖലയിലെ ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഇറാൻ യുദ്ധം ഉണ്ടാവുന്നതിനു വളരെ മുൻപേ ഉണ്ടായതാണെന്നു ചീഫ് ഓഫ് നേവൽ സ്റ്റാഫ് കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു. 2014-15 മുതൽ ഇന്ത്യയുടെ ദേശീയവും സാമ്പത്തികവും ഊർജപരവുമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ നേവി ഗൾഫിലുണ്ട്.
ഇന്ത്യക്കു അറബിക്കടലും പേർഷ്യൻ ഗൾഫും ഹോർമൂസും ബാബ്-എൽ-മാൻഡബ് കടലിടുക്കും ചെങ്കടലും തന്ത്രപരമായി സുപ്രധാനമാണെന്ന് ഡൽഹിയിൽ എ എൻ ഐ നാഷനൽ സെക്യൂരിറ്റി സമ്മിറ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമുദ്ര വ്യാപാരങ്ങൾ, ഊർജ സംഭരണം ഇവയെല്ലാം അവയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഗൾഫ് ഓഫ് ഒമാനിൽ ഊർജ സുരക്ഷ എന്ന ദൗത്യമാണ് ഇന്ത്യൻ നേവിക്കുള്ളത്. ഗവൺമെന്റ് ആവശ്യപ്പെട്ടാൽ ഇത്തരം ദൗത്യങ്ങൾ ഏറ്റെടുക്കാൻ നേവി എപ്പോഴും സജ്ജമാണ്.
ഏദൻ കടലിടുക്കിൽ കടൽ കൊള്ളക്കാരെ നേരിടുന്ന ദൗത്യവും നേവിക്കുണ്ട്. അത് 2008ൽ തുടങ്ങിയതാണ്. "2001ൽ ഭീകര വിരുദ്ധ യുദ്ധം യുഎസ് ആരംഭിച്ചത് മുതൽ ആ മേഖല പ്രശ്നസങ്കീർണമാണ്."
Indian Navy was in Gulf long before the war