Image

എയർ ഇന്ത്യ ന്യൂ യോർക്കിലേക്കും നുവാർക്കിലേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചു (പിപിഎം)

Published on 16 November, 2026
എയർ ഇന്ത്യ ന്യൂ യോർക്കിലേക്കും നുവാർക്കിലേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചു (പിപിഎം)

ന്യൂ യോർക്കിലേക്കു നേരിട്ടുള്ള സർവീസുകൾ പുനരാരംഭിച്ചെന്നു എയർ ഇന്ത്യ ഞായറാഴ്ച്ച അറിയിച്ചു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള എല്ലാ ഫ്ലൈറ്റുകളും ഇനി നോൺ-സ്റ്റോപ്പ് ആയിരിക്കും.  

ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാൻ ആകാശം അടച്ചതോടെയാണ് പ്രശ്നം ഉണ്ടായത്. പിന്നീട് മിഡിൽ ഈസ്റ്റിൽ നിയന്ത്രണങ്ങൾ ഉണ്ടായത് യുദ്ധം മൂലമാണ്. അതോടെ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ന്യൂ യോർക്ക് ജെ എഫ് കെ, നുവാർക് ലിബർട്ടി എന്നീ എയർപോർട്ടുകളിലേക്കുള്ള വിമാനങ്ങൾ റോമിൽ ഇന്ധനം നിറയ്ക്കാൻ ഇറങ്ങേണ്ടി വന്നു.

ഇന്ധനം നിറയ്ക്കാൻ ഇടയ്ക്കു ഇറങ്ങേണ്ടി വന്നപ്പോൾ 22 മണിക്കൂർ വരെ നീണ്ട ഫ്ലൈറ്റുകൾ ഇപ്പോൾ 17 മണിക്കൂർ കൊണ്ട് എത്തും. ഇന്ത്യയിൽ നിന്നു യുഎസിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇതോടെ സുഗമമായി. നേരിട്ടുള്ള പറക്കൽ പുനരാരംഭിക്കുന്നതോടെ ഈ സർവീസുകളിൽ ഇനി അഞ്ചു മണിക്കൂർ വരെ ലാഭമുണ്ടാവും.  

എയർ ഇന്ത്യക്കു ഇപ്പോൾ ഡൽഹി-ന്യൂ യോർക്ക് ഫ്ലൈറ്റ് ദിവസവുമുണ്ട്. മുംബൈയിൽ നിന്നുമുണ്ട്. ഡൽഹിയിൽ നിന്നു നുവാർക്കിലേക്കു ആഴ്ചയിൽ നാലു ഫ്ലൈറ്റുകളുണ്ട്. മുംബൈയിൽ നിന്നു മൂന്നും.

എയർബസ് A350-900 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 

Air India restores non-stop New York flights

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക