Image

ഇസ്രയേലി തിരഞ്ഞെടുപ്പ് ദിവസം അറബ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ നെതന്യാഹുവിനു പങ്കെന്ന് ആരോപണം (പിപിഎം)

Published on 16 November, 2026
ഇസ്രയേലി തിരഞ്ഞെടുപ്പ് ദിവസം അറബ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ നെതന്യാഹുവിനു പങ്കെന്ന് ആരോപണം (പിപിഎം)

ഇസ്രയേലി പാർലമെന്റ് നെസറ്റിലേക്കു ഒക്ടോബർ 27നു നടന്ന തിരഞ്ഞെടുപ്പിനു മുൻപ് അറബ് പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തതിനു പിന്നിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസിൽ നിന്നുള്ള പ്രേരണ ഉണ്ടായെന്ന ആരോപണത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി പോലീസ് ചീഫ് ഡാനിയൽ ലെവി തിങ്കളാഴ്ച്ച അറിയിച്ചു. ചാനൽ 12 ആണ് അറബ് റാം പാർട്ടി നേതാക്കളെ അറസ്റ്റ്  ചെയ്ത വാർത്ത പുറത്തു വിട്ടത്.

നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ഒരു പോലീസ് പരാതിയുടെ പേരിലാണ് അറസ്റ്റിനു അനുമതി നൽകിയതെന്നു റിപ്പോർട്ട് പറഞ്ഞു.

അതേ സമയം, അറബ് പാർട്ടികളെ ഒഴിവാക്കി ദേശീയ ഐക്യ ഭരണകൂടം ഉണ്ടാക്കണം എന്ന നെതന്യാഹുവിന്റെ ആശയം നിയുക്ത പ്രധാനമന്ത്രി ഗാഡി എയ്‌സൻകോട്ട് സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ യാഷർ പാർട്ടിയും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും തമ്മിൽ ഞായറാഴ്ച്ച നടന്ന ചർച്ച പരാജയപ്പെട്ടു.  

ഇറാനിൽ നിന്ന് ഇസ്രയേൽ നേരിടുന്ന വെല്ലുവിളി ചെറുക്കാൻ ഐക്യ ഭരണത്തിനു മാത്രമേ സാധിക്കൂ എന്നു നെതന്യാഹു അവകാശപ്പെടുമ്പോൾ അതൊരു വാദമാക്കി പ്രധാനമന്ത്രി പദം സ്വപ്നം കാണേണ്ട എന്നു എയ്‌സൻകോട്ട് തിരിച്ചടിച്ചു.

നെസറ്റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ എയ്‌സൻകോട്ടിനു പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് നൽകിയത് 28 ദിവസമാണ്. അദ്ദേഹം ചർച്ചകൾ തുടരുന്നതിനിടയിൽ ചൊവാഴ്ച്ച സ്‌പീക്കർ തിരഞ്ഞെടുപ്പുണ്ട്. എയ്‌സൻകോട്ടിനു ഭൂരിപക്ഷ പിന്തുണ തെളിയിക്കാൻ ലഭിക്കുന്ന ആദ്യ അവസരം.

Election Day arrest of Arabs linked to Netanyahu aide  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക