Image

റിമി ടോമി വീണ്ടും ജീവിതം തിരഞ്ഞെടുക്കുമ്പോൾ: പ്രായം ഒരു തടസ്സമാണോ? (ലാലി ജോസഫ്)

Published on 17 November, 2026
റിമി ടോമി വീണ്ടും ജീവിതം തിരഞ്ഞെടുക്കുമ്പോൾ: പ്രായം ഒരു തടസ്സമാണോ? (ലാലി ജോസഫ്)

"പ്രശസ്ത ഗായിക റിമി ടോമിയുടെ രണ്ടാം വിവാഹവാർത്ത 2026 നവംബറിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നല്ലോ." ഈ വാർത്തയും അതിനെത്തുടർന്ന് സോഷ്യൽമീഡിയയിൽ ഉയർന്നുവന്ന അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും ഏറെ ചിന്തിപ്പിച്ചു. അതാണ് ഈ വിഷയത്തെ കുറിച്ച് എൻ്റെ കാഴ്‌ചപ്പാടുകൾ പങ്കുവച്ചു കൊണ്ട് ഒരു ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്.

ഒരു സ്ത്രി ആരായിരുന്നാലും അവരുടെ വ്യക്‌തി ജീവിതത്തെ ഇത്ര മോശമായ രീതിയിൽ വിമർശിക്കാനും വിധിക്കാനും സമൂഹത്തിന് എന്ത് അവകാശമാണുള്ളത്? ഓരോ വ്യക്‌തിക്കും സ്വന്തം ജീവിതം പുനർനിർമിക്കാനും അതിൽ കൂടി സന്തോഷം കണ്ടെത്താനുമുള്ള അവകാശമില്ലേ? പ്രായത്തെകുറിച്ചുള്ള വിമർശനങ്ങളും ധാരളമായി കണ്ടു. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന കാര്യം നമുക്കെല്ലാംവർക്കും അറിയാവുന്നതാണ്. പരസ്‌പരമുള്ള മനപ്പൊരുത്തവും അടുപ്പവും സ്നേഹവുമാണ് ഒരു ബന്ധത്തിൻ്റെ അടിത്തറ.

പ്രശസ്‌ത നടനും സംവിധായകനുമായ ചാർളി ചാപ്ലിൻ്റെ വ്യക്‌തി ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം അദ്ദേഹത്തിന്റെ വിവാഹങ്ങൾ പലതും വലിയ പ്രായവ്യത്യാസങ്ങളോടെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നത് നാലാമത്തെ ഭാര്യ ഊനാ ഓനീലിന്റെ വരവോടെയായിരുന്നു. 1943 ൽ വിവാഹിതരായ ഇവർ തമ്മിൽ 36 വയസ്സിൻ്റെ പ്രായവ്യത്യാസമുണ്ടായിരുന്നു എന്നിട്ടും ആ ബന്ധം ചാർളി ചാപ്ലിൻ്റെ ജീവിതത്തിലെ ഏററവും ദീർഘമായ ദാബത്യബന്ധമായി മാറി. എട്ടു മക്കളുമായി സന്തോഷകരമായ കൂടംബജീവിതം നയിച്ച ഇവർ 1977 ൽ ചാപ്ലിൻ്റെ മരണം വരെ ഒരുമിച്ചായിരുന്നു. മുൻകാല വിവാഹജീവിതങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിൽ ഊനാ നൽകിയ പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു.

സാധരണയായി നമ്മുടെ സമൂഹത്തിൽ പുരുഷന് പ്രായം കൂടുതലും സ്ത്രിക്ക് പ്രായം കുറവുമുള്ള വിവാഹബന്ധങ്ങളാണ് കണ്ടു വരുന്നത്. എന്നാൽ ഈ പരമ്പരാഗത ധാരണക്ക് വിപരിതമായി, സ്ത്രിക്ക് പ്രായം കൂടുതലും പുരുഷന് പ്രായം കുറവുമുള്ള ഒരു ദാമ്പത്യബന്ധം അംഗീകരിക്കാൻ കഴിയാത്തവരുടെ വിമർനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡീയയിലെ കമൻ്റുകളിൽ ഏറെയും കാണുന്നത്. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ഇരട്ടതാപ്പുകളേയും ചോദ്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചിന്താഗതികളേയും
ഇതുമായി ബന്ധപ്പെട്ട് എൻ്റെ ജീവിതത്തിൽ ഉണ്ടായ മറെറാരു വ്യക്‌തിപരമായ അനുഭവം കൂടി ഇവിടെ പങ്കുവക്കട്ടെ. 2009 ൽ എൻ്റെ ഒരു സഹപ്രവർത്തകയുടെ വിവാഹത്തെ കുറിച്ച് അറിഞ്ഞത് ഇന്നും ഓർക്കുന്നു. അന്ന് അവൾക്ക് ഏകദേശം 20 വയസ്സ് പ്രായം, വിവാഹം കഴിച്ചത് അമ്പത് വയസ്സിന് മുകളിൽ പ്രയമുള്ള ഒരാളെ. പിന്നീട് ഞാൻ ആ ജോലി വിട്ടു, കുറച്ചു കാലത്തിനു ശേഷം ഒരു നവംബർ 27 ന് അവളുടെ ഒരു ക്രിസ്‌മസ് കാർഡ് എനിക്ക് ലഭിച്ചു. ഭർത്താവിനും ഒരു വയസ്സുള്ള കുഞ്ഞിനുമൊപ്പമുള്ള അവളുടെ മനോഹരമായ ചിത്രമായിരുന്നു. എന്നെ അലട്ടുന്ന ഒരു ചോദ്യം ഉയരുന്നത്. ഒരു പുരുഷൻ്റെ വ്യക്‌തിജീവിതത്തെ സമൂഹം കണുന്ന കണ്ണും ഒരു സ്ത്രിയുടെ ജീവിതത്തെ കാണുന്ന കണ്ണും വ്യത്യസ്‌തമാകുന്നത് എന്തുകൊണ്ടാണ്?

വ്യക്തിപരമായി എനിക്ക് റിമി ടോമിയെ അറിയില്ല. എന്നാൽ അവരുടെ നിരവധി സ്റ്റേജ് ഷോകൾ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട് ഒരു സദസ്സിനെ മുഴുവൻ തൻ്റെ കൈയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് അപാരം തന്നെയാണ്. അത് ഒരു ദൈവികമായ കഴിവായി പലപ്പോഴും തോന്നിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞ സദസ്സിനെ എത്ര അനായാസമായാണ് റിമി തൻ്റെ പാട്ടും സംസാരവും നർമ്മവും കൊണ്ട് ആവേശഭരിതരാക്കുന്നത്.!. സന്തോഷത്തോടെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുന്ന റിമിക്ക് സമൂഹം നൽകേണ്ടത് വിമർശനങ്ങളാണോ, അതോ കുറച്ച് നല്ല വാക്കുകളും പോസിററിവ് എനർജിയുമല്ലേ? മറെറാരാളുടെ സന്തോഷത്തിൽ സന്തോഷിക്കാൻ കഴിയാതെ, അവരെ വേദനിപ്പിക്കുന്ന കമൻ്റുകൾ എഴുതുന്നതിലൂടെ എന്താണ് അവർ നേടുന്നത്? മറ്റുള്ളവരുടെ വ്യക്‌തി ജീവിതത്തിൻ്റെ അനാവശ്യമായി ഇടപെടുന്നതിന് പകരം സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത് എത്രയോ നല്ലതാണ്.

റിമി ടോമി സ്വന്തം ജീവിതത്തിൻ്റെ പുതിയൊരു അദ്ധ്യായം തിരഞ്ഞെടുത്തിരിക്കുന്നു. പുതിയ ജീവിതത്തിന് ഹ്യദയം നിറഞ്ഞ എല്ലാ ആശംസകളും നേരുന്നു. ഒരുപാട് സ്റ്റേജ് ഷോകളിലൂടെ ഇനിയും കാണികളെ ആനന്ദിപ്പിക്കാനും, സ്വന്തം കഴിവുകൾ കൊണ്ട് കൂടുതൽ ഉയരം കീഴടക്കാനും നമ്മുടെ സ്വന്തം പാലാക്കാരിയായ റിമിക്ക് കഴിയട്ടെ! മറെറാരാളുടെ ജീവിതം വിധിക്കുന്നതിന് മുമ്പ് ഒരു കാര്യം ഓർക്കുക: ആ ജീവിതം ജീവിക്കേണ്ടത് അവരാണ്, നമ്മളല്ല.

Join WhatsApp News
വായനക്കാരൻ 2026-11-17 19:01:41
എഴുതാൻ വേറെ വിഷയം ഒന്നും ഇല്ലാത്തതിന്റെ ദാരിദ്ര്യം ലേഖനത്തിൽ കാണാം. വിവാഹവും ജീവിതവും ഒക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം മാത്രം, അതിനു കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ കൂടി കടിപിടി കൂടി എന്ന് പറഞ്ഞു ഭവതി എന്തിനു ബേജാറാവണം? ആ പാട്ടുകാരി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ . അവരെ വെറുതെ വിടുവാനുള്ള സമാന്യ മര്യാദ ദയവായി കാട്ടൂ,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക