Image

വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

Published on 17 November, 2026
വിശ്വാസോത്സവദിനം ഒരുക്കി ഡാളസ് ഇടവക വിശ്വാസപരിശിലന വിഭാഗം

ഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസപരിശിലനവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിശ്വാസോത്‌സവദിനം ആഘോഷിച്ചു. വിശ്വാസസോത്സവദിനം വികാരി ഫാ.ബിൻസ് ചേത്തലിൽ ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനത്തിൽ പ്രിൻസിപ്പൽ ജോർജ് ചെറുശ്ശേരിൽ എല്ലാവരെയും സ്വാഗതം ചെയ്തു. 2025ൽ വിശ്വാസപരിശിലനവിഭാഗത്തിൽ ഉന്നത വിജയങ്ങൾ നേടിയ കുട്ടികളെ പ്രത്യേകം പുരസ്കാരം നൽകി ആദരിച്ചു.

17 വർഷം പ്രിൻസിപ്പൽ ആയി ശുശ്രൂഷചെയ്ത ജോസഫ് ഇലക്കൊടിക്കലിനെ ഇടവക പ്രത്യേകം ആദരിച്ചു.അസി.പ്രിൻസിപ്പൽമാരായ മിനി തൈപറമ്പിൽ,മനോജ് വിരുത്തിക്കുളങ്ങര എന്നിവർ ഏവർക്കും നന്ദി പറഞ്ഞു.വിവിധ മിനിസ്ട്രികളുടെ കലാപരുപാടികൾ വിശ്വാസോത്‌സവദിനത്തിൻ്റെ പ്രൗഢി കൂട്ടി.കുട്ടികൾക്കും മാതാപിതാക്കൾക്കും സ്നേഹവിരുന്ന് പ്രത്യേകമായി ക്രമീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക