Image

സി എൻ എൻ ഉൾപ്പെടെ 178 പ്രമുഖ സൈറ്റുകളിൽ സൈബർ ആക്രമണം; ക്രിപ്റ്റോകറൻസി അടിച്ചു മാറ്റാൻ ശ്രമം (പിപിഎം)

Published on 18 November, 2026
സി എൻ എൻ ഉൾപ്പെടെ 178 പ്രമുഖ സൈറ്റുകളിൽ സൈബർ ആക്രമണം; ക്രിപ്റ്റോകറൻസി അടിച്ചു മാറ്റാൻ ശ്രമം (പിപിഎം)

ക്രിപ്റ്റോകറൻസി അടിച്ചു മാറ്റാൻ നടന്ന ശ്രമത്തിനിടയിൽ സി എൻ എൻ, സൂം, എച് എസ് ബി സി, ഇക്വിഫാക്സ്, സെയ്ൽസ്ഫോഴ്‌സ്, ഐക്കിയ എന്നിങ്ങനെ ഏറ്റവുമധികം ബ്രൗസിംഗ് നടക്കുന്ന നിരവധി വെബ്‌സൈറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായി. ഐഫോണുകളിൽ കയറിക്കൂടാനുള്ള ശ്രമവും അക്കൂട്ടത്തിൽ നടന്നു.

'ന്യൂ യോർക്ക് പോസ്റ്റ്' റിപ്പോർട്ട് അനുസരിച്ചു 178 സൈറ്റുകളിൽ ആക്രമണം ഉണ്ടായി. ഒപ്ടിമൈസ്ലി എന്നൊരു പ്രശ്നമുണ്ടാക്കുന്ന ജാവാസ്ക്രിപ്റ്റ് കോഡ് ഈ സൈറ്റുകളിൽ കയറ്റി വിട്ടാണ് ആക്രമണത്തിനു ശ്രമിച്ചതെന്നു ഗവേഷകർ പറയുന്നു.

ഈ കോഡ് ഉപയോഗിച്ച് ക്രിപ്റ്റോകറൻസി വിലാസങ്ങൾ തിരുത്തി അവ ആക്രമിച്ചവന്റെ വിലാസത്തിൽ ആക്കുക എന്നതായിരുന്നു ലക്‌ഷ്യം.

ആക്രമണ ശ്രമം  ഒപ്ടിമൈസ്ലി സ്ഥിരീകരിച്ചു. പ്രശ്നം പരിഹരിച്ചെന്നും അവർ പറഞ്ഞു.

Cyber attack hits 178 major websites including CNN and Zoom

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക