
ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനിന്റെ (IPL) 653-ാമത് ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ യോഗം നവംബര്‍ 17 ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹപ്രദമായി സമാപിച്ചു. ക്രിസ്മസ് ആഗമനകാലത്തിന്റെ ആത്മീയ ചൈതന്യത്തില്‍ നടന്ന യോഗത്തില്‍ ടെക്‌സസിലെ ലബ്ബക്കില്‍ നിന്നുള്ള വചന പണ്ഡിതനും സുവിശേഷ പ്രസംഗീകനുമായ റവ. ജെയിംസ് കെ. ജോണ്‍ മുഖ്യസന്ദേശം നല്‍കി.

ലോകത്തെ മാറ്റിമറിച്ച ഒരു കൂടിക്കാഴ്ച' (Mary's Discoveries - An Encounter That Changed the World) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അദ്ദേഹം വചനപ്രഭാഷണം നിര്‍വഹിച്ചത്. ആചാരങ്ങളില്‍നിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാന്‍ വിശുദ്ധ കന്യകമറിയത്തിന് സാധിച്ചതുപോലെ, വിശ്വാസികളുടെ ജീവിതത്തിലും ദൈവവുമായുള്ള ഒരു വ്യക്തിപരമായ അനുഭവം ഉണ്ടാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഗബ്രിയേല്‍ ദൂതന്റെ പ്രത്യക്ഷത, ദൈവത്തിന്റെ ശാശ്വതമായ പദ്ധതികള്‍, വാഗ്ദാനങ്ങളുടെ വിശ്വസ്തത, അപരിമിതമായ ദൈവശക്തി എന്നിവയെക്കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ യോഗത്തില്‍ പങ്കുവെക്കപ്പെട്ടു.
ദൈവത്തിന് നല്‍കേണ്ടതിനെക്കാള്‍ കൂടുതല്‍ പ്രാധാന്യം നാം പലപ്പോഴും മാമോന് നല്‍കുന്നു. നല്ല വിലയുള്ള മദ്യക്കുപ്പികള്‍ അഞ്ഞൂറോ ആയിരമോ ആയിരത്തഞ്ഞൂറോ ഡോളര്‍ കൊടുത്ത് വാങ്ങാന്‍ നമുക്ക് മടിയില്ല. എന്നാല്‍ ദൈവസന്നിധിയില്‍ വന്ന് കാണിക്ക അര്‍പ്പിക്കുമ്പോള്‍ ഒരു ഡോളര്‍ കൊടുക്കണോ രണ്ടുഡോളര്‍ കൊടുക്കണോ എന്ന് ആലോചിച്ച് നാം മടിച്ചുനില്‍ക്കുന്നു.ഇത് നമ്മുടെ ജീവിതത്തിലെ മുന്‍ഗണനകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണ്.

ശാശ്വതമായ ദൈവികപദ്ധതികളെക്കാള്‍ താല്‍ക്കാലികമായ ലോകസുഖങ്ങള്‍ക്ക് നാം പ്രാധാന്യം നല്‍കുമ്പോള്‍ നമ്മുടെ ജീവിതക്രമം തന്നെ മാറിപ്പോകുന്നു.ഇവിടെയാണ് മറിയം നമുക്ക് ഒരു മാതൃകയാകുന്നത്.അച്ചന്‍ തന്റെ സന്ദേശം ഉപസംഹരിച്ചു
സി. വി. സാമുവല്‍ (ഡിട്രോയിറ്റ്, മിഷിഗണ്‍) യോഗത്തിന് ആമുഖവും സ്വാഗതവും കേരളത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറി നവംബര്‍ 17 നു 53 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഐ പി ല്‍ കോഡിനേറ്റര്‍ ടി. എ. മാത്യുവിന് (ഹ്യൂസ്റ്റണ്‍)ആശംസകളും നേര്‍ന്നു. ജോണ്‍ മാത്യു അമ്പോറ്റി (ഡാളസ്, ടെക്‌സസ്) പ്രാരംഭ പ്രാര്‍ത്ഥനയ്ക്കും, സിസിലറ്റ് ജെയിംസ് (ലബ്ബോക്ക്, ടെക്‌സസ്) വേദപാഠ വായനയ്ക്കും നേതൃത്വം നല്‍കി. എം. വി.വര്‍ഗീസ് (അച്ചന്‍കുഞ്ഞ്) (ന്യൂയോര്‍ക്ക്) മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.
ടി. എ. മാത്യു (ഹ്യൂസ്റ്റണ്‍, ടെക്‌സസ്) നന്ദിയും അറിയിപ്പുകളും നിര്‍വ്വഹിച്ചു. ഹ്യൂസ്റ്റണ്‍ സോവേഴ്‌സ് ഹാര്‍വെസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ റവ. കെ. ബി. കുരുവിളയുടെ സമാപന പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടും കൂടി യോഗം പര്യവസാനിച്ചു. ഷിജു ജോര്‍ജ് (ഹ്യൂസ്റ്റണ്‍), ജോസഫ് ടി. ജോര്‍ജ് രാജു (ഹ്യൂസ്റ്റണ്‍) എന്നിവര്‍ പ്രാര്‍ത്ഥനാ യോഗത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കി.