Image

അക്ഷരങ്ങളുടെ ലോകത്ത് കഥയും കവിതയും ചർച്ചക്കായി സർഗവേദി

ജോസ് കാടാപുറം Published on 19 November, 2026
അക്ഷരങ്ങളുടെ ലോകത്ത് കഥയും കവിതയും ചർച്ചക്കായി സർഗവേദി

ന്യൂയോർക് : ഈ വരുന്ന ഞായറാഴ്ച നവ :22 ന് വൈകിട്ട് 5 മണിക്കു ന്യൂയോർക്കിലെ കേരള സെന്ററിലേ (1824 fairfax  st  elmont ) ഹാളിൽ അമേരിക്കയിലെ പ്രശസ്തരായ 4സർഗ്ഗാത്മക പ്രതിഭകളുടെ കഥകളും  കവിതകളും  ചർച്ച ചെയ്യുന്നു .കവികളായ രാജുതോമസ് , ലിൻഡ അലക്സൻഡർ കഥാകൃത്തുക്കളായ ഉമാ സജിയും ,ബാബു പാറക്കലും  എഴുതിയ -തെരുവ്നായ ചരിതം ,'അമ്മ ,പ്രോക്സി,അഭിമുഖം എന്നി സൃഷ്ടികൾ  വായനാനുഭവ മാകുബോൾ    പ്രമുഖ എഴുത്തുകാരും വായനക്കാരും ചർച്ചയിൽ പങ്കെടുക്കുന്നു.. പ്രിയപെട്ടവരെ സർഗവേദി ക്ഷണിക്കുന്നു ..
കഥയും കവിതയും വെറും സാഹിത്യസൃഷ്ടികളല്ല; മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന ഹൃദയഭാഷകളാണ്.

ഒരു നല്ല കഥ നമ്മെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ, ഒരു നല്ല കവിത നമ്മുടെ ഹൃദയത്തെ സ്പർശിക്കുകയും ചിന്തകളെ ഉണർത്തുകയും ചെയ്യുന്നു.

തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും മലയാളഭാഷയെയും സാഹിത്യത്തെയും നെഞ്ചോടുചേർത്ത്, അക്ഷരങ്ങളിലൂടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാൻ ഒത്തുചേരുന്ന ന്യൂയോർക്കിലെ സർഗ്ഗവേദി 35വര്ഷം പിന്നിടുന്ന സാഹ്യത്യ  സപര്യയുടെ വിട്ടുവീഴ്ചയില്ലാത്ത ഒത്തുചേരലാണ് അതുകൊണ്ടു തന്നെ ന്യൂയോർക്കിലെ സർഗവേദി  ഏറെ ശ്രദ്ധേയമാണ്.

കഥയുടെ ആഴവും കവിതയുടെ സൗന്ദര്യവും ചർച്ച ചെയ്യുമ്പോൾ, നാം കേൾക്കുന്നത് എഴുത്തുകാരന്റെ വാക്കുകൾ മാത്രമല്ല, സമൂഹത്തിന്റെ സ്പന്ദനങ്ങളും മനുഷ്യഹൃദയത്തിന്റെ നിശ്ശബ്ദമായ ശബ്ദങ്ങളുമാണ്.

വായനയിലൂടെയും ചർച്ചകളിലൂടെയും പുതിയ ചിന്തകൾക്കും സർഗ്ഗാത്മകമായ ആശയങ്ങൾക്കും വഴിയൊരുക്കുന്ന ഈ സാഹിത്യസംഗമം മലയാളത്തിന്റെ സാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള മനോഹരമായൊരു ശ്രമം കൂടിയാണ് എന്ന് ഓര്മപ്പെടുത്തുകയാണ് സർഗ്ഗവേദിയുടെ ചുമതലക്കാരനായ മനോഹർ തോമസ്

അക്ഷരങ്ങൾ പൂക്കട്ടെ, ചിന്തകൾ വളരട്ടെ, സർഗ്ഗവേദിയിലൂടെ മലയാള സാഹിത്യം കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കട്ടെ! എല്ലാ സാഹ്യത്യ സ്നേഹികളെയും സർഗവേദി ഈ സർഗ്ഗാത്മക സംവാദത്തിലേക്കു ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് മനോഹർ തോമസ് -917 974 2670

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക