
കുടുംബ കുടിയേറ്റത്തിനുള്ള 168,855 അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നു കാനഡ. അതിൽ 42% വർഷം തോറുമുള്ള കോട്ടയിൽ പ്രവേശനത്തിനു കാത്തു നിൽക്കുമ്പോൾ ബാക്കി 58% പരിശോധിച്ച് വരികയാണെന്നു ഇമിഗ്രെഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (ഐ ആർ സി സി) പറയുന്നു.
സെപ്റ്റംബർ 30ലെ നില നവംബർ 17നാണു അവർ വെളിപ്പെടുത്തിയത്.
പാർലമെന്റിൽ നൽകിയ കണക്കനുസരിച്ചു 2025ൽ കാനഡ 29,165 ഇന്ത്യൻ പൗരന്മാരെ ഈ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പുതിയ കണക്കിൽ രാജ്യം തിരിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ ഇന്ത്യക്കാർ എത്രയെന്നു വ്യക്തമല്ല.
Canada reports 168,855 pending family immigration applications