
യുഎസ്-റഷ്യ-ചൈന പ്രഥമ ത്രികക്ഷി ഉച്ചകോടി ചൈനയുടെ സാമ്പത്തിക ശക്തി കേന്ദ്രമായ ഷെൻസനിൽ വ്യാഴാഴ്ച്ച നടന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ നേതാവ് വ്ലാഡിമിർ പുട്ടിൻ, ചൈനയുടെ ഷി ജിൻ പിംഗ് എന്നിവർ ഇറാൻ, യുക്രൈൻ യുദ്ധങ്ങളെ പരാമർശിക്കാതെ ആണവായുധങ്ങൾ കുറയ്ക്കാൻ സഹകരിക്കുമെന്നു ലോകത്തിനു ഉറപ്പു നൽകി.
അപ്പെക്ക് ഉച്ചകോടിയുടെ ഭാഗമായിരുന്നു പ്രത്യേകിച്ച് പ്രതീക്ഷകളൊന്നും ഉണർത്താത്ത ഈ കൂടിക്കാഴ്ച. സംയുക്ത പ്രസ്താവന ഉണ്ടായോ എന്നു വ്യക്തമല്ല.
ആഗോള സുരക്ഷാ വിഷയങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കണമെന്നു ട്രംപ് ആഹ്വാനം ചെയ്തു. മൂവർക്കും ആണവായുധങ്ങൾ കുറയ്ക്കാൻ ഉത്തരവാദിത്തമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങൾ കൈയ്യിൽ ഉളള രാജ്യങ്ങൾക്കു അവ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് പറഞ്ഞു.
വൻ ശക്തികൾക്കിടയിൽ സമാധാനപരമായ പരിഹാരങ്ങൾ ഉണ്ടാവണമെന്നു ഷി പറഞ്ഞു. ഏറ്റുമുട്ടൽ ആഗോള അരാജകത്വം ഉണ്ടാക്കും.
ആഗോള സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യണമെന്നു പുട്ടിൻ നിർദേശിച്ചു.
പുട്ടിനേയും ഷിയെയും ട്രംപ് നേരത്തെ ഒറ്റയ്‌ക്കൊറ്റയ്ക്കു കണ്ടിരുന്നു. ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസമില്ലാതെ നടക്കാൻ ഇരു രാജ്യങ്ങൾക്കും താത്പര്യമുണ്ടെന്നു ട്രംപ് പറഞ്ഞു.
Trump, Xi, Putin hold unprecedented three-way summit