
വാഷിംഗ്ടണ്‍: 2028-ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാനുള്ള മുന്‍ സൗത്ത് കരോളിന ഗവര്‍ണര്‍ നിക്കി ഹേലിയുടെ തീരുമാനത്തെ ന്യായീകരിച്ച് മകന്‍ നളിന്‍ ഹേലി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടി നല്‍കിയ നളിന്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചു.
നിക്കി ഹേലിയുടെ തീരുമാനത്തെ പരിഹസിച്ച മുന്‍ ഗവര്‍ണര്‍ പ്രചാരണ സംഘാംഗം ജസ്റ്റിന്‍ ഇവാന്‍സ് 17 വര്‍ഷം മുമ്പ് തന്നെ നിക്കി പുറത്താക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുകയാണെന്ന് നളിന്‍ ആരോപിച്ചു. അതോടൊപ്പം, വൈറ്റ് ഹൗസ്, ജനപ്രതിനിധി സഭ, സെനറ്റ് എന്നിവയുടെ നിയന്ത്രണം കൈയിലുണ്ടായിട്ടും അത് വേണ്ടവിധം ഉപയോഗിക്കുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും ഇടക്കാല തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത് ഇതുകൊണ്ടാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, 2028-ല്‍ മത്സരിക്കില്ലെങ്കിലും താന്‍ വിശ്വസിക്കുന്ന നയങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്ന് നിക്കി ഹേലി വ്യക്തമാക്കി. പണപ്പെരുപ്പവും ഉയര്‍ന്ന ജീവിതച്ചെലവും പരിഹരിക്കാന്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.