Image

സിറിയയിൽ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ലെബനനിലെ കത്തോലിക്കാ സഭാനേതൃത്വം

Published on 20 November, 2026
സിറിയയിൽ ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ലെബനനിലെ കത്തോലിക്കാ സഭാനേതൃത്വം

അലെപ്പോയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പേരിലുള്ള ദേവാലയം

 

സിറിയയിൽ നടന്നുവരുന്ന സംഘർഷങ്ങളുടെയും, ക്രൈസ്തവരുൾപ്പെടെയുള്ളവർക്കെതിരായ ആക്രമണങ്ങളുടെയും, നവംബർ 4 ശനിയാഴ്ച ഹോംസ് (Homs) മെത്രാപ്പോലീത്തയ്ക്കെതിരായുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിൽ, ഈ ആക്രമണങ്ങളെ അപലപിച്ചും, ക്രൈസ്തവരുടെ സംരക്ഷണം ആവശ്യപ്പെട്ടും ലെബനനിലെ കത്തോലിക്കാ പാത്രിയർക്കീസുമാരുടെയും മെത്രാന്മാരുടെയും സമിതി.

ലെബനനിലെ കത്തോലിക്കാ പാത്രിയർക്കീസുമാരുടെയും മെത്രാന്മാരുടെയും സമിതിയുടെ ജനറൽ സെക്രട്ടേറിയറ്റാണ് നവംബർ 18 ബുധനാഴ്ച സൂഖ് മോഷ്ബെയിൽനിന്ന് (Zouk Mosbeh) ഇത്തരമൊരു പ്രസ്താവന പുറത്തുവിട്ടത്.

ഹോംസ് മെത്രാപ്പോലീത്തയ്ക്കെതിരായ ആക്രമണം

ഗ്രീക്ക് മെൽക്കൈറ്റ് കത്തോലിക്കാ സഭയുടെ കീഴിലുള്ള ഹോംസ് (Homs), ഹമ (Hama), അൽ-നബ്ക് (Al-Nabk), യാബ്രൂദ് (Yabroud) അതിരൂപതകളുടെയും അനുബന്ധ പ്രദേശങ്ങളുടെയും മെത്രാപ്പോലീത്തയായ അഭിവന്ദ്യ യോഹന്നാ അബ്ദോ അർബാഷിനെതിരെ (Yohanna Abdo Arbash) നവംബർ 14 ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. അതിരൂപതാ കാര്യാലയത്തിലായിരുന്ന അദ്ദേഹത്തെ ആയുധധാരികളായ ഏതാനും പേർ ചേർന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുകയും ബന്ധിച്ച ശേഷം ഓഫീസിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നെടുക്കുകയായിരുന്നു.

കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

ആക്രമണത്തിനിരയായ മെത്രാപ്പോലീത്തയോടും സിറിയയിലെ സഭയോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ലെബനനിലെ കത്തോലിക്കാസഭാനേതൃത്വം, സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി ബന്ധപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

ക്രൈസ്തവരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കണം

സിറിയയിലെ ക്രൈസ്തവരുടെ സംരക്ഷണത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സമിതി, അവർ നിരന്തരം നേരിടുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കുകയും സ്വന്തം മാതൃരാജ്യത്ത് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാനുള്ള അവരുടെ അവകാശം സംരക്ഷിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിലൂടെ, ആയിരക്കണക്കിന് വർഷങ്ങളുടെ ക്രൈസ്തവ നാഗരികതയും സിറിയൻ ഭൂപ്രദേശത്തെ ആധികാരികമായ ക്രൈസ്തവ സാന്നിധ്യത്തിന്റെ ചരിത്രവും പരാമർശിച്ച കത്തോലിക്കാസഭാനേതൃത്വം, അങ്ങനെ, സിറിയയുടെ ചരിത്രവും ദേശീയ സ്വത്വവും രൂപപ്പെടുത്തുന്നതിൽ ക്രൈസ്തവസഭ നൽകിയ സംഭാവനകൾക്ക് സിറിയൻ അറബ് റിപ്പബ്ലിക്ക് സാക്ഷ്യമേകണമെന്നും ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക