Image

പത്മജ പടിയിറങ്ങി പടി കയറാൻ നോക്കുമ്പോൾ (ഫൈസൽ മാറഞ്ചേരി)

Published on 21 November, 2026
പത്മജ പടിയിറങ്ങി പടി കയറാൻ നോക്കുമ്പോൾ (ഫൈസൽ മാറഞ്ചേരി)

ഇപ്പോൾ അന്തരീക്ഷത്തിൽ അലയടിക്കുന്ന ഏറ്റവും വലിയ ഒരു വിഷയമാണ് ലീഡർ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാൽ ഒരു പാർട്ടിയിൽനിന്ന് പടിയിറങ്ങി തൻറെ പഴയ പാർട്ടിയിലേക്ക് പടി കയറാൻ നോക്കുമ്പോൾ വിവിധ കോണുകളിൽ നിന്ന് അനുഭവപ്പെടുന്ന ആശ്വാരസ്യങ്ങളും ചോദ്യങ്ങളും അസഹിഷ്ണുതകളും എല്ലാം ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിൽ നമ്മൾ അവലോകനം ചെയ്യുമ്പോൾ

പാർട്ടി വിട്ടവർ വീണ്ടും പാർട്ടിലേക്ക് തിരിച്ചുവരുന്നത് കോൺഗ്രസ് പാർട്ടിക്ക് പുത്തരിയൊന്നുമല്ല ലീഡർ തന്നെ ഒരുവട്ടം കോൺഗ്രസ് പ്രസ്ഥാനത്തെ വിട്ടെറിഞ്ഞു പോയ ആളാണ് പുതിയ പാർട്ടി രൂപീകരിച്ച ആളാണ് വീണ്ടും ലീഡർ വന്നപ്പോൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അഭിവക്ത കോൺഗ്രസ് രണ്ടായി പിളർന്നപ്പോൾ ഇന്ദിരാഗാന്ധിയോടൊപ്പം അടിയുറച്ചു നിന്ന ആളാണ് ലീഡർ കരുണാകരൻ അതേ തീരുമാനം കൈകൊണ്ട കരുണാകരൻ തന്നെയാണ് കോൺഗ്രസ് പാർട്ടി വിട്ടു ഡി ഐ സി എന്ന ഒരു പ്രസ്ഥാനം രൂപീകരിച്ചത്

എന്നാൽ തൻറെ തീരുമാനം തെറ്റായിരുന്നു എന്നും രാഷ്ട്രീയ വനവാസത്തിന് പോകാൻ അല്ല കോൺഗ്രസ് പതാക പുതച്ച് മാന്യമായി പോകുമ്പോൾ ധന്യനായി തന്നെ ഈ രാജ്യം വിടണം എന്ന് അദ്ദേഹത്തിൻറെ ആഗ്രഹവും സഫലമായി

എന്നാൽ പത്മജാ വേണുഗോപാലിൻറെ പടിയിറക്കവും പടികയറ്റവും വളരെയധികം ചർച്ച ചെയ്യാനുള്ള കാരണം ലീഡറെ പോലെ പരിണിതപ്രജ്ഞനായ ഒരു നേതാവായിരുന്നില്ല പത്മജ എന്നതാണ് സത്യം. കരുണാകരന്റെ മകൾ എന്ന ഒരു ലേബലിൽ എല്ലാ കോൺഗ്രസ് മന്ത്രിസഭകളുടെയും കീഴിൽ കാര്യമായ സ്ഥാനമാനങ്ങൾ ലഭിച്ച ഒരു മഹതിയായിരുന്നു പത്മജാ വേണുഗോപാൽ എന്നിട്ട് ഒന്നും ലഭിച്ചില്ല പരിഗണിച്ചില്ല തുടങ്ങിയ പരാതികൾ പറഞ്ഞാണ് പത്മജാ പാർട്ടി വിട്ടത്

ഇപ്പോൾ ഉണ്ടാവുന്ന കാര്യത്തിൽ നിഷ്പക്ഷമായി ചിന്തിക്കുകയാണെങ്കിൽ ഒരു പാർട്ടി വിട്ടു വേറൊരു പാട്ടിലേക്ക് വരികയോ തിരിച്ചുപോയോ ചെയ്യുമ്പോൾ ഇപ്പോൾ നിൽക്കുന്ന പാർട്ടിക്കാർ സ്വാഭാവികമായും വളരെയധികം രൂക്ഷമായ രീതിയിൽ പാർട്ടി വിട്ടു പോകുന്നവരെ കൈകാര്യം ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന സംഗതികളാണ് നമ്മൾ എവിടെയും കണ്ടുകൊണ്ടിരിക്കുന്നത് ഇവിടെ പത്മജയുടെ കാര്യത്തിൽ ബിജെപി പ്രസ്ഥാനം വളരെയധികം മൗനം പാലിക്കുന്നു എന്നത് സ്വാഭാവികമായും ഒരു ഉഭയകക്ഷി തീരുമാനപ്രകാരം ആണോ പത്മജയുടെ പടിയിറക്കം എന്ന് ഒരു പ്രസ്ഥാന വിരോധി ചിന്തിക്കുകയാണെങ്കിൽ അതിനെ കുറ്റം പറയാൻ കഴിയില്ല

അതേപോലെതന്നെ പത്മജാ വേണുഗോപാൽ താൻ ഇതുവരെ രണ്ടരവർഷം നിന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാതെ വളരെയധികം നയപരമായ രീതിയിൽ പ്രതിരോധിച്ച് നിൽക്കുന്നു എന്നതും സംശയത്തിന് ഇട നൽകുന്നു പൂർണ്ണമായും രണ്ടു കാലും രണ്ട് വള്ളത്തിൽ വെച്ച് നിൽക്കുന്നതുപോലുള്ള അവസ്ഥയാണെന്ന് പലരും കുറ്റപ്പെടുത്തുന്നു

കോൺഗ്രസ് പ്രസ്ഥാനം വിട്ടു പോയപ്പോൾ നടത്തിയതുപോലെയുള്ള ഒരു പ്രസ്താവന പോലും നടത്താൻ പത്മജ ധൈര്യപ്പെടുന്നില്ല എന്നത് എന്തുകൊണ്ടാണ്

പത്മജക്ക് ബിജെപി കൊടുക്കുന്ന  ചില ദൗത്യവുമായി പാർട്ടിയിലേക്ക് കടന്നുവരികയാണോ എന്ന് പോലും
രാഷ്ട്രീയ നിരീക്ഷകർ പൊതുവേ ചികഞ്ഞു കൊണ്ടിരിക്കുന്നത്

വേറൊരു വിഭാഗം ചിന്തിക്കുന്നത് പത്മജാ വേണുഗോപാൽ സ്വമേധയല്ല ബിജെപിയിൽ നിന്നും പടിയിറക്കം എന്നും അതിന് കോൺഗ്രസ് പ്രസ്ഥാനത്തിലെ തന്നെ ചിലർ ചരട് വലിച്ചിട്ടുണ്ട് എന്നും വാദിക്കുന്നുണ്ട് എന്നതിനെ പ്രതിരോധിക്കാൻ ചില ആളുകളുടെ പ്രസ്താവനകളും ചില ആളുകളുടെ നയരൂപീകരണവും കാരണമാകുന്നു എന്നത് വസ്തുതയാണ്

ആകെ മൊത്തത്തിൽ എടുത്ത് ഈ കാര്യത്തെക്കുറിച്ച് വിശകലനം ചെയ്യുകയാണെങ്കിൽ മനസ്സിലാവുന്നത് കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയുള്ള നീക്കം സ്വമേധയാ അല്ലെന്നും കോൺഗ്രസിലെ ചിലർ തന്നെ ധൈര്യം പകർന്നത്  തന്നെയാണെന്നും അതിന് കോൺഗ്രസിലെ ചിലർ പച്ചക്കൊടി കാട്ടി എന്നതും ഉയർന്നുവരുന്ന ചോദ്യമാണ്

സാധാരണക്കാരായ കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം പത്മജയുടെ വരവും പോക്കുമെന്നും രാഷ്ട്രീയ മര്യാദയായി കരുതുന്ന ചില മാന്യതകൾക്ക് നിരക്കുന്നതല്ലെങ്കിലും കൂടുതൽ ആഴത്തിൽ ഒന്നും അവരെ സ്പർശിക്കുന്നതല്ല എന്നാൽ ഗ്രൂപ്പ് ലീഡർമാർക്ക് അവരുടെ സ്ഥാനമാനങ്ങളിൽ വിള്ളൽ ഉണ്ടാക്കാൻ പത്മജയുടെ രംഗപ്രവേശം കാരണമാകും എന്ന കാര്യത്തിൽ സംശയമില്ല
അതുകൊണ്ടുതന്നെയാണ് സ്ഥാനമാനങ്ങളിൽ ഉയർച്ച ആഗ്രഹിക്കുന്നവർ ഈ രംഗപ്രവേശത്തെ ശക്തമായി എതിർക്കുന്നതും

കോൺഗ്രസ് പ്രസ്ഥാനത്തിനെ താറടിക്കാൻ വേണ്ടി കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായിരുന്ന ലീഡറുടെ മകൾ തന്നെ ബിജെപിയിൽ പോയി എന്ന ആ ഒരു കറുത്ത ഏട് മായ്ച്ചു കളയാൻ വേണ്ടിയുള്ള നീക്കമാണ് ഈ പടിയിറക്കവും പടികയറ്റവും എന്ന് ചിലരൊക്കെ മനസ്സിലാക്കുന്നുണ്ട്

എന്തൊക്കെയാണെങ്കിലും കോൺഗ്രസ് പ്രസ്ഥാനത്തിലെ യുവജന വിഭാഗങ്ങൾക്ക് ഈ വരവ് പോക്കുകൾ ചില ആസ്വാരാശ്യവും മാനസിക പ്രയാസവും സൃഷ്ടിക്കുന്നുണ്ട് എന്നത് താൽക്കാലികമായിരിക്കും കാരണം ഇതിനുമുമ്പും പലരും പോവുകയും പലരും തിരിച്ചുവരുകയും അവരുടെ അപ്രമാദിത്വം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഈ പടികയറ്റത്തിലും പടിയിറക്കത്തിനും സമീപകാലത്തിനുശേഷം വലിയ പ്രസക്തിയൊന്നും ഉണ്ടാവാൻ പോകുന്നില്ല

പക്ഷേ, പത്മജാ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് കരുണാകരനും എ കെ ആന്റണിയും പോലെയുള്ള മഹാരഥന്മാർ പടുത്തു ഉയർത്തിയ ഈ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം നൽകിയതിൽ ഈ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ വിയർപ്പും രക്തവുമുണ്ട് എന്ന കാര്യം മറക്കാതിരിക്കണം  ഈ പ്രസ്ഥാനത്തിന് കളങ്കം വരുത്തുന്ന ഒരു പ്രവർത്തിയും ഇനി തന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നും ഏറ്റ കളങ്ക ത്തിൻറെ കുപ്പായം അവിടെത്തന്നെ ഊരിക്കളഞ്ഞു പുതിയ ഒരാളായി തന്നെ പാർട്ടിയിലേക്ക് കടന്നുവരികയാണെങ്കിൽ വീണ്ടും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്നതും സത്യമാണ്
.
സ്ഥാനമാനങ്ങളെക്കാൾ വലുതാണ് പ്രസ്ഥാനത്തിലെ ജനങ്ങളിലുള്ള സ്ഥാനവും അവരുടെ മനസ്സിലുള്ള സ്ഥാനവും എന്ന് ഒരിക്കലും മറന്നു പോകരുത് ...

Read More: https://www.emalayalee.com/writer/141


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക