Image

'കോമഡി ഫെസ്റ്റിവൽ' (ഭാഗം -1: ജോണ്‍ ജെ. പുതുച്ചിറ)

Published on 21 November, 2026
'കോമഡി ഫെസ്റ്റിവൽ' (ഭാഗം -1: ജോണ്‍ ജെ. പുതുച്ചിറ)

ഇവനെന്റെ പ്രിയപുത്രൻ

തന്റെ ഭാര്യ പ്രസവിച്ച കുഞ്ഞിൻ്റെ പിതൃത്വത്തെക്കുറിച്ച് ചില ഭർത്താക്കന്മാർക്ക് സംശയമുണ്ടാകാറുണ്ട്. പ്രശസ്‌ത സിനിമാനടനായ ഇന്നസെന്റിനും ഒരു കാലത്ത് ഇത്തരം ഒരു സംശയമുണ്ടായിരുന്നു.
മകൻ സോനു എന്ന സോണറ്റ് സ്‌കൂളിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ഇന്നസെൻ്റിൻ്റെ സ്വസ്ഥത നഷ്ടപ്പെട്ടത്.

അവൻ ഒന്നാം ക്ലാസിലെത്തി. ക്ലാസിൽ അവനാണ് ഒന്നാമൻ ക്ലാസിലെ അദ്ധ്യാപകർക്കും സ്‌കൂൾ മേധാവികൾക്കും സന്തോഷം. വീട്ടിൽ ആലീസാണെങ്കിൽ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
ആലീസ് മകന്റെ മിടുക്കിനെക്കുറിച്ചു വർണിക്കുമ്പോൾ ഇന്നസെന്റിന്റെ മനസിലെവിടെയോ വേദനയുടെ നെരിപ്പോടു കത്തുകയായിരുന്നു.

സോനു രണ്ടാം ക്ലാസിലെത്തി. അവിടെയും അവൻ ഒന്നാമൻ. ആലീസ് സന്തോഷം കൊണ്ടു തുള്ളിച്ചാടി. അപ്പോഴും ഇന്നസെൻ്റിന്റെ മനസിൽ പറ ഞ്ഞറിയിക്കാൻ കഴിയാത്ത വേദന. രാത്രിയിൽ കിടന്നാൽ ഉറക്കം വരില്ല. ദുഃസ്വപ്നങ്ങൾ കാണും.
ആലീസ് മകനെ പൊക്കിപ്പൊക്കി പറയുമ്പോൾ ഇന്നസെന്റ് മനസി ലോർക്കും! ഈ പോത്തിനിതുപറയാതിരുന്നു കൂടെ? ബാക്കിയുള്ളവരുടെ സ്വൈരം കെടുത്താൻ ഇവൾ എന്തിനാ ഇങ്ങനെ കൂടെക്കൂടെ പറയുന്നത്.
അങ്ങനെ സോണറ്റ് മൂന്നാം ക്ലാസിലെത്തി. അന്നവൻ പഠിക്കുന്നത് മദ്രാസിലാണ്. അവിടെയും അവന് ഒന്നാം സ്ഥാനം. അവനെയും വിജയിച്ച മറ്റു കുട്ടികളെയും അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസ്ഥാന മന്ത്രി പങ്കെടുത്തു. എല്ലാ മാതാപിതാക്കൾക്കും പെരുത്തു സന്തോഷം. പക്ഷെ വിദ്യാഭ്യാസ മന്ത്രി അരങ്കനായകത്തിൽ നിന്ന് മകൻ പുരസ്ക്‌കാരം വാങ്ങു ന്നതു കണ്ടപ്പോൾ ഇന്നച്ചൻ കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു.
അന്ന് ഇന്നസെന്റ്റ് ഉറപ്പിച്ചു. ഇവനെൻ്റെ മകനല്ല. ആയിരുന്നെങ്കിൽ ഇവന് ഇത്തരത്തിൽ ഒരംഗീകാരം ലഭിക്കുമായിരുന്നില്ല!

പഠിച്ച ക്ലാസുകളിലെല്ലാം രണ്ടും മൂന്നും കൊല്ലങ്ങൾ വീതം തോറ്റ് കുട്ടത്തിൽ പഠിച്ചവരൊക്കെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡിഗ്രിക്കാരാ യപ്പോഴും സ്കൂ‌ൾ വിട്ടുപോരാതെ, അവിടെ പഠിച്ചിരുന്ന തനിക്ക് ഇത്ര മിടു ക്കനായ ഒരു മകൻ പിറക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് ഇന്നച്ചന്റെ விடை
പിന്നെ എവിടെയാണ് പിശക്? നാട്ടിൽ അയൽപക്കത്തുള്ള വിദ്യാസ മ്പന്നരായ പലരെയും സംശയിച്ചു. എങ്കിലും വ്യക്തമായ തെളിവില്ലാതെ ആലീസിന്റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യാനും പറ്റില്ല.
പിന്നീട് ഇരിങ്ങാലക്കുട ഡോൺബോസ്കോയിൽ ചേർത്തപ്പോഴും നാലിലും അഞ്ചിലുമൊക്കെ സോനുവിന് ഫസ്റ്റ് ക്ലാസ്. ഇന്നച്ചന്റെ ടെൻഷൻ
ഭാഗ്യം-ആറാം ക്ലാസിൽ അവൻ തോറ്റു.

ഇന്നസെന്റ് ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച ദിവസം! കക്ഷി യുടെ എല്ലാ സംശയങ്ങളും അകന്നു. ഇവൻ എൻ്റെ പ്രിയപുത്രൻ തന്നെ. ഹാജർ കുറഞ്ഞിട്ടാണെങ്കിലും അവൻ തോറ്റില്ലേ! ഡോൺബോസ്ക്കോ സ്കൂളിന് നന്ദി.

കടുവയെ പിടിച്ച കിടുവ

കടുവാക്കുളം ആന്റ്റണി എന്ന നടന് ഇടയ്ക്ക് സിനിമയിൽ ചാൻസ് കുറയും. അപ്പോൾ കക്ഷി സാഹിത്യപത്രപ്രവർത്തന പരിപാടികളുമായി ഇറങ്ങും. അത്തരമൊരു പരിപാടിക്കിടയിൽ കടുവയ്ക്ക് ഒരു അക്കിടി പറ്റി.
മലയാള സിനിമയുടെ അൻപതാം വാർഷികം പ്രമാണിച്ച് കടുവയും സംഘവും ഒരു സുവനീർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
അതിന് പരസ്യം പിടിക്കാൻ കടുവാക്കുളം കോട്ടയത്തു നിന്ന് കൂട്ടു കാരെയും കുട്ടി മദ്രാസിലെത്തി. ആശംസകൾ നേർന്നു കൊണ്ടുള്ള പ്രമുഖ നടിനടന്മാരുടെ പരസ്യം വാങ്ങുകയാണ് ഉദ്ദേശ്യം.
തെലുങ്കിലെ ഒരു പ്രശസ്‌ത നടിയെ ഹോട്ടൽ മുറിയിലെത്തി കണ്ടു. അവർക്ക് തെലുങ്കേ അറിയൂ. കടുവാക്കുളത്തിന് തെലുങ്ക് അറിയില്ല. ഉള്ള മുറി ഇംഗ്ലീഷ് പ്രയോഗിച്ചുകൊണ്ട് കടുവാ വിവരമറിയിച്ചു.
കടുവാ പറഞ്ഞു:
“മാഡം ഫ്രണ്ട്ക്ക് ഫൈവ് തൗസന്റ്, ബാക്കുക്ക് തീ തൗസന്റ്, സമ്മതമോ

അരിശം പൂണ്ട് നടി തടിമാടന്മാരായ സെക്യൂരിറ്റിക്കാരെ വിളിച്ച് കടു വായെയും കൂട്ടരെയും ശരിക്കു കൈകാര്യം ചെയ്യാൻ ആജ്ഞാപിച്ചു.
ഇടി തുടങ്ങും മുൻപേ അവരോട് കടുവാക്കുളം വിവരം പറഞ്ഞു.

"സോവനീറിന്റെ ഫ്രണ്ടു പേജിൽ നടിയുടെ ചിത്രം കൊടുക്കാൻ അയ്യാ യിരവും ബാക്ക് പേജിൽ കൊടുക്കാൻ മുവായിരവും ചാർജായി തരണമെ ന്നാണ് പറഞ്ഞത്."
അതോടെ ഇടി ഒഴിവായി. കടുവാ പറഞ്ഞത് ദുരുദ്ദേശ്യത്തോടു കൂടി യാണെന്ന് തെറ്റിദ്ധരിച്ചാണ് നടി ചൂടായത്.
എന്തായാലും പിന്നെ കടുവ തെലുങ്കു നടികളോട് അധികം സംസാരി ച്ചിട്ടില്ലെന്നാണ് സിനിമാ വൃത്തങ്ങളിലെ സംസാരം.

(തുടരും.......)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക