
എൻവിഡിയ പിരിച്ചു വിട്ട സി ഇ ഒ: ജെൻസെൻ ഹുവാങിനെ തിരിച്ചെടുക്കണമെന്നു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു. ഹുവാങ് ചെയ്ത തെറ്റുകൾക്കു മാപ്പു ചോദിക്കണം.
"ജെൻസെൻ വലിയൊരു മാപ്പു ചോദിച്ചു തിരികെ ജോലിയിൽ കയറുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്," ട്രംപ് പറഞ്ഞു. ആപ്പിൾ മേധാവി ടിം കുക്കിനെ ആ സ്ഥാനത്തു കൊണ്ടുവരണം എന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
ചൈനീസ് ചാരവനിതയുമായി രഹസ്യ ബന്ധം പുലർത്തിയ ഹുവാങിൽ നിന്നു യുഎസ് രാജ്യരക്ഷയ്ക്കു ഭീഷണി ഉയർത്തി രഹസ്യങ്ങൾ ചോർന്നു എന്ന ആരോപണത്തിനിടയിൽ ട്രംപ് പറയുന്നത് 'അദ്ദേഹം ചില മോശപ്പെട്ട തീരുമാനങ്ങൾ എടുത്തു കാണും' എന്നാണ്. എന്തിനാണ് മാപ്പു ചോദിക്കേണ്ടതെന്നും ട്രംപ് പറഞ്ഞില്ല.
എൻവിഡിയയിൽ ഹുവാങ് ചെയ്തതൊന്നും ചെയ്യാൻ അധികമാർക്കും കഴിയില്ലെന്നു പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ബ്ലാക്‌വെൽ ചിപ്സ് വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. ടിം കുക്ക് യോഗ്യനാണെങ്കിലും ഹുവാങിന് ഒരവസരം കൂടി നൽകേണ്ടതുണ്ട്.
ചൈനയിൽ പോയപ്പോൾ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഹുവാങിനെ കുറിച്ചു സംസാരിച്ചു. ചിപ്പ് രംഗത്തു യുഎസ് ചൈനയേക്കാൾ 10 വർഷം മുൻപിലാണെന്നു ട്രംപ് അവകാശപ്പെട്ടു.
Trump urges Nvidia to take back Jensen Huang