
അഞ്ച് വർഷങ്ങൾക്ക് മുൻപ് കോവിഡ് കാലത്ത് ഓൺലൈൻ ആയി ആരംഭിച്ച ആത്മീയ ഭക്ഷണം എന്ന വചന ശുശ്രൂഷ ഇന്ന് 2000 ദിനങ്ങൾ പൂർത്തിയാക്കി.മുപ്പത്തിയഞ്ച് വർഷമായി ഇന്ത്യയിലും അമേരിക്കയിലും ക്രിസ്തീയ ഗാനശുശ്രൂഷകൾ നടത്തിവരുന്ന എയ്ഞ്ചൽ മെലഡിസിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ വചന ശുശ്രൂഷ പ്രക്ഷേപണം ചെയ്യുന്നത്.
ജാതിമത വ്യത്യാസം കൂടാതെ എല്ലാ ജനങ്ങളിലും ദൈവവചനം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം.ഒരു ദിവസംപോലും മുടങ്ങാതെ എല്ലാ പ്രഭാതത്തിലും ആയിരത്തിലധികം ജനങ്ങളിലേക്ക് ഈ ശുശ്രൂഷ എത്തിക്കാൻ സാധിക്കുന്നത് ശ്രേഷ്ഠരായ വൈദികരുടെ നിസ്വാർത്ഥമായ സേവനം കൊണ്ടാണ്. വന്ദ്യരായ വെരി.റവ.യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ, റവ.ഫാ.റെജി ചാക്കോ,റെവ.ഫാ.ബ്രിൻസ് മാത്യൂസ്,റെവ.ഫാ. മാത്യൂസ് പുരയ്ക്കൻ തുടങ്ങിയവരാണ് ഈ ശുശ്രൂഷയ്ക്ക് പ്രചോദനം നൽകി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നത്. ആത്മീയ ഭക്ഷണം ശ്രവിക്കുവാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.
https://youtube.com/@angelmelodies?si=Ts5HZ0HitiySc11P
വാർത്ത: ജോസഫ് പാപ്പൻ