Image

നഴ്സുമാരെ കിട്ടാനില്ല; സംസ്ഥാനത്തെ നഴ്സിം​ഗ് കോളേജുകളിൽ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Published on 22 November, 2026
നഴ്സുമാരെ കിട്ടാനില്ല; സംസ്ഥാനത്തെ നഴ്സിം​ഗ് കോളേജുകളിൽ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്തെ നഴ്സിം​ഗ് കോളേജുകളിൽ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. താലൂക്ക് ആശുപത്രികളിൽ ആശുപത്രി വികസന സമിതിയുടെയും ന​ഗരസഭയുടെയും സഹകരണത്തോടെ നഴ്സിം​ഗ് കോളജുകൾ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ നഴ്സിം​ഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അൻപതിനായിരത്തോളം വിദ്യാർഥികളാണ് ഓരോ വർഷവും നഴ്സിം​ഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് പോകുന്നത്. ഇതിൽ 75 % പേർക്കെങ്കിലും കേരളത്തിൽ തന്നെപഠിക്കാൻ സൗകര്യമൊ രുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ നഴ്സിം​ഗ് കോളജുകൾ സ്ഥാപിക്കുന്നതിനെ കുറിച്ചു പഠിക്കാൻ ആരോഗ്യ വകുപ്പ് സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ബിഎസ്‌സി നഴ്സിം​ഗിന് 11,000 സീറ്റുകളാണുള്ളത്. വർഷം 70,000 അപേക്ഷകരുണ്ട്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ആശുപത്രി വികസന സമിതികൾ വഴി സ്വാശ്രയ നഴ്സിങ് കോളജുകൾ സ്ഥാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ കോളജുകളിൽ മറ്റ് പാരാമെഡിക്കൽ കോഴ്സുകളും ആരംഭിക്കാം. ആവശ്യമായ ഭൂമി കണ്ടെത്തുന്നത് സമിതികളായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്കും കോളജ് തുടങ്ങാൻ അനുമതി നൽകുന്നതും പരിഗണിക്കും. ഇത്തരം കാര്യങ്ങളുടെ പ്രായോഗികതയും സാധ്യതകളും പഠിക്കുകയാണു സമിതിയുടെ ചുമതല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക