Image

ഫോണിൽ നിന്നു നഗ്ന ചിത്രങ്ങൾ അപഹരിച്ചെടുത്ത ഇന്ത്യൻ യുവാവ് ഐസ് കസ്റ്റഡിയിൽ (പിപിഎം)

Published on 23 November, 2026
ഫോണിൽ നിന്നു നഗ്ന ചിത്രങ്ങൾ അപഹരിച്ചെടുത്ത ഇന്ത്യൻ യുവാവ് ഐസ് കസ്റ്റഡിയിൽ (പിപിഎം)

 ഫോണിൽ നിന്നു നഗ്ന ചിത്രങ്ങൾ അപഹരിച്ചെടുത്തു എന്ന കുറ്റത്തിനു ടെക്സസ് ജയിലിൽ കിടന്ന ഇന്ത്യൻ യുവാവിനെ ഫെഡറൽ അധികൃതർക്കു കൈമാറി. ഇമിഗ്രെഷൻ നടപടികൾ പൂർത്തിയാവുന്നതു വരെ രാഘുൽ അനന്തകൃഷ്ണൻ (29) ഐസിന്റെ കസ്റ്റഡിയിൽ തുടരും.  

അയാളെ നാടു കടത്തും. അയാളുടെ ഇമ്മിഗ്രേഷൻ സ്റ്റാറ്റസ് എന്തെന്ന്  അധികൃതർ വ്യക്തമാക്കിയിട്ടില്ല 

ടോട്ടൽ വയർലെസ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ യുവാവ് തന്റെ ഫോണിൽ നിന്നു തന്റെ നഗ്ന ചിത്രങ്ങൾ എയർ ഡ്രോപ്പ് ചെയ്തെടുത്തുവെന്നു സഹപ്രവർത്തക പരാതിപ്പെട്ടിരുന്നു. അവരുടെ സ്നാപ്ചാറ്റ് അക്കൗണ്ടിലും അയാൾ അതിക്രമിച്ചു കയറി. ജൂൺ 7നാണു അയാളെ കസ്റ്റഡിയിൽ എടുത്തത്.  

അനന്തകൃഷ്ണന്റെ കുറ്റം തെളിഞ്ഞതിനെ തുടർന്ന് അയാളെ ട്രാവിസ് കൗണ്ടി ജയിലിൽ അടച്ചു. $10,000 ബോണ്ട് വച്ചിരുന്നു.

Indian accused of invasive recording handed over to ICE 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക