Image

സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ്' (ആസ്വാദനം-ഭാഗം -9: നീന പനക്കല്‍)

Published on 23 November, 2026
സ്‌കാര്‍ലെട്ട് സെന്റ് ക്ലെയറിന്റെ 'എ ടച് ഓഫ് ഡാര്‍ക്ക്‌നെസ്സ്'  (ആസ്വാദനം-ഭാഗം -9:  നീന പനക്കല്‍)

റോക്ക്, പേപ്പർ, സിസ്സേർസ് എന്നൊരു ഗെയിമാണ് പെർസെഫനി തെരഞ്ഞെടുത്തത്. അങ്ങനെ ഒരു ഗെയിമിനെക്കുറിച്ച് ഹെയ്‌ഡിസ് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. കളിക്കുമ്പോൾ അവൾ ഹെയ്ഡിസിന്റെ കോൺട്രാക്‌ടകളെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത് .
പണം, പ്രതാപം, പ്രസിദ്ധി, പ്രണയം എന്നിവയ്ക്കൊപ്പം മദ്യപാനവും ചൂതുകളിയും മൂലം നഷ്ടമായതുമെല്ലാം തിരിച്ചുപിടിക്കാൻ വേണ്ടിയാണത്രെ മനുഷ്യർ (mortals )ഹെയ്‌ഡിസുമായി കോൺട്രാക്ട് വയ്ക്കുന്നതും ചൂതുകളിക്കുന്നതും.
മനസ്സിന് ഒട്ടും ശക്തിയില്ലാത്തവർ ആണ് മനുഷ്യർ."
'രോഗത്തെ വെല്ലാനാണ് അവർക്ക് ശക്തിയില്ലാത്തത് . 'പെർസെഫനി തീർത്തു പറഞ്ഞു.
“എന്ത് രോഗം? "
മദ്യപാനം ഒരു രോഗമാണ് ഹെയ്‌ഡിസ് .' കളി കഴിയുംവരെ അവൾ മനുഷ്യർക്ക് വേണ്ടി വാദിച്ചു കൊണ്ടിരുന്നു.
“എന്റെ സ്ഥാനത്ത് നീയായിരുന്നുവെങ്കിൽ മദ്യപാനികൾക്ക് വേണ്ടി നീയെന്തു ചെയ്യും?"
ഒന്നാമത്തെ കാര്യം, അവരുടെ ആത്മാക്കളെ പണയമായി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല. രണ്ടാമത്, അവരെ പുനരധിവസിക്കാൻ സഹായിക്കുമായിരുന്നു. ഒരു റീഹാബിൽ പോകാൻ നിർബന്ധിക്കും, അതിനുള്ള പണച്ചെലവും ഞാൻ വഹിക്കും. നിങ്ങൾക്കുള്ളത്ര ധനം എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ അതുതന്നെ ചെയ്യും.'

Read More parts: https://www.emalayalee.com/writer/24

 

കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക