Image

മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യൻ സ്ത്രീയുടെ കുടുംബം പീഡനം മൂലം ഒളിവിൽ പോയി (പിപിഎം)

Published on 23 November, 2026
മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യൻ സ്ത്രീയുടെ കുടുംബം പീഡനം മൂലം ഒളിവിൽ പോയി (പിപിഎം)

മത നിന്ദ ആരോപിച്ചു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യൻ സ്ത്രീയെ നീണ്ടു പോകുന്ന ജയിൽ വാസത്തിനിടയിൽ സ്വന്തം ഭർത്താവ് നാലു മക്കളെയും കൂട്ടി ഒളിവിൽ പോയി. കിരൺ (40) എന്ന സ്ത്രീ വാട്സാപ്പിൽ പ്രവാചകനെ അധിക്ഷേപിച്ചെന്നു ഷിഹാദ് അഹ്മദ് ഫാറുഖി എന്ന മുസൽമാൻ പരാതി നൽകിയ ശേഷമാണ് 2021ൽ അവരെ അറസ്റ്റ് ചെയ്തത്.

ഇസ്ലാമാബാദിലെ വീട്ടിൽ നിന്ന് സായുധ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ കിരണിന്റെ പത്തും പന്ത്രണ്ടും വയസായ ആൺകുട്ടികളെയും സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു സ്ത്രീയുടെ ഭർത്താവ് പറയുന്നു. പിന്നീട് കുട്ടികളെ വിട്ടയച്ചു.

ടെലിഫോൺ, കംപ്യൂട്ടർ എന്നിവ ഉൾപ്പെടെ പല വില പിടിച്ച സാധനങ്ങളും പോലീസ് എടുത്തുകൊണ്ടു പോയി.

കിരണിനു ഏഴു വർഷത്തെ തടവും വിധിച്ചിരുന്നു. മൂന്നു ലക്ഷം പാക്ക് രൂപ (ഏതാണ്ട് $1,000) പിഴയും അടിച്ചു.

കിരണിന്റെ കുടുംബവുമായി ബന്ധപ്പെട്ട പലരും അറസ്റ്റിനെ തുടർന്ന് ഒളിവിൽ പോയി. നഴ്‌സ് ആയിരുന്ന കിരൺ തന്റെ ക്രിസ്തീയ വിശ്വാസം അംഗീകരിക്കുന്ന പല ഗ്രൂപ്പുകളിലും അംഗമായിരുന്നു.

18 വയസുളള പെൺകുട്ടിയും 15 വയസായ മൂന്നാമതൊരു ആൺകുട്ടിയും കൂടി അവർക്കുണ്ട്. അവരെ എല്ലാം കൂട്ടി ഒളിവിൽ കഴിയുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നുളള ഭീഷണി കൊണ്ടാണെന്നു കിരണിന്റെ ഭർത്താവ് പറയുന്നു.

Woman's husband and children flee after death sentence in blasphemy case

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക