Image

കാനഡയിലെ ടിമ്മിന്‍സില്‍ മലയാളി വിദ്യാര്‍ഥി കെവിന്‍ സാബു (25) അന്തരിച്ചു.

പ്രസാദ് തീയാടിക്കല്‍ Published on 23 November, 2026
കാനഡയിലെ ടിമ്മിന്‍സില്‍ മലയാളി വിദ്യാര്‍ഥി കെവിന്‍ സാബു (25) അന്തരിച്ചു.

ടിമ്മിന്‍സ് (കാനഡ): ഒന്റാറിയോയിലെ ടിമ്മിന്‍സില്‍ കാണാതായ മലയാളി വിദ്യാര്‍ഥി കെവിന്‍ സാബു (25) അന്തരിച്ചതായി എംസി ന്യൂസ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് നെല്ലിമല ചുണ്ടമണ്ണില്‍ സാബുവിന്റെ മകനാണ് കെവിന്‍.

കെവിനെ കണ്ടെത്താന്‍ നവംബര്‍ 16-ന് ടിമ്മിന്‍സ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക