Image

ജെറ്റ് ബ്രിജിൽ നിന്നു രണ്ടു യാത്രക്കാരെ മുഖംമൂടി ധരിച്ച ഐസ് ഏജന്റുമാർ പിടിച്ചു വലിച്ചിഴച്ചു (പിപിഎം)

Published on 23 November, 2026
ജെറ്റ് ബ്രിജിൽ നിന്നു രണ്ടു യാത്രക്കാരെ മുഖംമൂടി ധരിച്ച ഐസ് ഏജന്റുമാർ പിടിച്ചു വലിച്ചിഴച്ചു (പിപിഎം)

സിയാറ്റിൽ-ടാക്കോമ ഇന്റർനാഷനൽ എയർപോർട്ടിലെ ജെറ്റ് ബ്രിജിൽ നിന്നു രണ്ടു യാത്രക്കാരെ മുഖംമൂടി ധരിച്ച ഐസ് ഏജന്റുമാർ പിടിച്ചു വലിച്ചിഴച്ചതു വലിയ പ്രതിഷേധം ഉയർത്തി. ശനിയാഴ്ച്ച രാവിലെ 08:10നു അലാസ്ക എയർലൈൻസ് ഫ്ലൈറ്റി 1036ൽ കയറാൻ യാത്രക്കാർ ക്യൂ നിൽക്കുമ്പോഴാണ് ആ നടപടി ഉണ്ടായത്.

ഒരു യാത്രക്കാരൻ തറയിൽ വീണു കിടക്കുന്നതും അയാളെ കസ്റ്റഡിയിൽ എടുക്കാൻ ഐസ് ഏജന്റുമാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ മകളെ ഏജന്റുമാർ പിടിച്ചു കൊണ്ടു പോകുന്നു എന്ന് ഒരു സ്ത്രീ നിലവിളിക്കുന്നത് മറ്റൊരു വിഡിയോയിൽ കാണാം. അവൾക്കു വർക് പെർമിറ്റ് ഉണ്ടെന്നു സ്ത്രീ പറയുന്നു.

മെക്സിക്കോയിൽ നിന്നുള്ള ഇല്ലീഗൽ റിക്കാർഡോ ലറോണ്ടോ മെൻഡോസയെ അറസ്റ്റ് ചെയ്യാനാണ് ഏജന്റുമാർ എയർപോർട്ടിൽ എത്തിയതെന്നു ഐസ് പറഞ്ഞു. വിസയുടെ കാലാവധി കഴിഞ്ഞാണ് അയാൾ താമസിച്ചിരുന്നത്.

അറസ്റ്റിനു ശ്രമിക്കുമ്പോൾ മറ്റു യാത്രക്കാർ തടയാൻ ശ്രമിച്ചതാണ് പ്രശ്നം ഉണ്ടാക്കിയതെന്നു അവർ പറഞ്ഞു. ഒരു യാത്രക്കാരി ഏജന്റിന്റെ മേൽ ചൂട് കാപ്പി ഒഴിച്ചു.

അവർ മെക്സിക്കോയിൽ നിന്നുള്ള സോഫിയ ഹെർണാണ്ടസ് മെജിയ ആണ്. വിസ കാലാവധി കഴിഞ്ഞയാളുമാണ്. അവരെ അതു കൊണ്ട് അറസ്റ്റ് ചെയ്തു. ഫെഡറൽ ഓഫിസറെ ആക്രമിച്ചത് കുറ്റകരമാണ്.

ബോര്ഡിങ് നടക്കുമ്പോൾ ഉണ്ടായ നടപടിയെ അലാസ്ക എയർലൈൻ അപലപിച്ചു. മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല താനും.

അമേരിക്കൻ പാരമ്പര്യത്തിനു തെല്ലും നിരക്കാത്ത നടപടിയെന്നു വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗുസൺ അപലപിച്ചു.

Masked ICE officers drag away two passengers at US airport

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക