
ഇറാനും യുഎസും തമ്മിൽ ധാരണ ഉണ്ടാക്കാൻ വഴി കാണുന്നുവെന്നു ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദെലാട്ടി ഞായറാഴ്ച്ച പറഞ്ഞു. തുടർച്ചയായ സംഘർഷം മിഡിൽ ഈസ്റ്റിൽ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഡിൽ ഈസ്റ്റ് സംഘർഷം മൂലം സൂയസ് കനാലിൽ $20 ബില്യൺ വരുമാനം കുറഞ്ഞെന്നു സി എൻ എൻ ടെലിവിഷനിൽ 'Fareed Zakaria GPS' എന്ന പരിപാടിയി അദ്ദേഹം പറഞ്ഞു. എണ്ണ, ഗ്യാസ്, ഗോതമ്പ് വിലകൾ കുത്തനെ ഉയർന്നു. "ഈജിപ്ത് കനത്ത വിലയാണ് നൽകുന്നത്."
ഈജിപ്ത് എല്ലാ ദിവസവും ഖത്തറുമായി ബന്ധപ്പെടുന്നുണ്ട്. "ചർച്ചയ്ക്കു വഴിയുണ്ടെന്നു ഞാൻ കരുതുന്നു. ധാരണ ഉണ്ടാക്കാൻ കഴിയും. ഒത്തുതീർപ്പു സാധ്യമാണ്."
പരസ്പര വിശ്വാസം ഇല്ലാത്തതാണ് അതിനെല്ലാം തടസമെന്നു അബ്ദെലാട്ടി പറഞ്ഞു. അതുണ്ടാക്കാൻ മധ്യസ്ഥർ ശ്രമിക്കുന്നുണ്ട്. "ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്."
യുഎസിനും ഇറാനും യുദ്ധം ഒഴിവാക്കി ഒത്തുതീർപ്പുണ്ടാക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Egypt sees path to Iran deal, cites $20 billion Suez Canal losses