Image

ഡാറ്റാ സെന്ററുകൾ വിദേശത്തു ആവശ്യമാണെന്നു മൈക്രോസോഫ്റ്റ് (പിപിഎം)

Published on 23 November, 2026
ഡാറ്റാ സെന്ററുകൾ വിദേശത്തു ആവശ്യമാണെന്നു മൈക്രോസോഫ്റ്റ് (പിപിഎം)

വിദേശത്തു ഡാറ്റാ സെന്ററുകൾ ആവശ്യമാണെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് ചൂണ്ടിക്കാട്ടി. യുഎസിനു പുറത്തു ഡാറ്റാ കേന്ദ്രങ്ങൾ തുറന്നാൽ പിഴയടിക്കുമെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. 

പ്രതിദിനം വിഡീയോ സ്ട്രീമിങ്, ഗെയിമിങ് തുടങ്ങി ക്ലൗഡ് സർവീസുകൾ നൽകുന്നത് ഏറ്റവും ആധുനികമായ എ ഐ പരിശീലനം നൽകുന്നതു പോലെയല്ലെന്നു സിബി എസ് 'ഫെയ്‌സ് ദ നേഷൻ' പരിപാടിയിൽ സ്മിത്ത് പറഞ്ഞു.

ഏറ്റവും ആധുനിക എ ഐ പരിശീലനം യുഎസിൽ ഒതുക്കി നിർത്തുന്ന കാര്യം ചർച്ച ചെയ്യാം. എന്നാൽ ഡാറ്റാ സെന്ററുകൾ അങ്ങിനെയല്ല. അക്കാര്യം ട്രംപുമായി സംസാരിച്ചിട്ടില്ല.

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് ക്ലൗഡിനും എ ഐ അടിസ്ഥാന സൗകര്യങ്ങൾക്കുമായി $17.5 ബില്യൺ നിക്ഷേപിക്കുമെന്നു പ്രഖ്യാപനം വന്നിരുന്നു.


Microsoft defends overseas data centres 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക