
പിരിച്ചു വിട്ടു ദിവസങ്ങൾക്കകം ജെൻസെൻ ഹുവാങിനെ എൻവിഡിയ പ്രസിഡന്റ്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി തിരിച്ചെടുത്തു. അദ്ദേഹം ഡയറക്‌ടർ ബോർഡ് അംഗവും ആയിരിക്കുമെന്നു ഒറ്റക്കെട്ടായി തീരുമാനം എടുത്ത ബോർഡ് തിങ്കളാഴ്ച്ച പ്രഖ്യാപിച്ചു.
ചൈനീസ് ചാരവനിതയുമായി ബന്ധപ്പെട്ടു എന്ന ആരോപണത്തെ തുടർന്നു പുറത്താക്കിയ ഹുവാങിനെ തിരിച്ചെടുക്കണമെന്നു പ്രസിഡന്റ് ട്രംപ് തന്നെ കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബോർഡുമായി ഹുവാങ് പല പ്രാവശ്യം ചർച്ച നടത്തിയ ശേഷമാണു തിരിച്ചെടുക്കാൻ തീരുമാനം ഉണ്ടായത്.
ഹുവാങ് തിരിച്ചു വന്നാൽ രാജ്യരക്ഷയ്ക്കു ഭീഷണി ഉണ്ടാവില്ലെന്നു ഗവൺമെന്റിനെ ഏറ്റവും ഉയർന്ന തലത്തിൽ നിന്നു തന്നെ ഉറപ്പു കിട്ടിയെന്നും ബോർഡ് പറഞ്ഞു.
തിരിച്ചു വരാൻ ഏറെ സന്തോഷമുണ്ടെന്ന് ഹുവാങ് പ്രസ്താവനയിൽ പറഞ്ഞു.
NVIDIA reinstates Jensen Huang