Image

തോമസ് ചാക്കോ (91) നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ 28-ന്

പി പി ചെറിയാൻ Published on 24 November, 2026
തോമസ് ചാക്കോ (91)   നോർത്ത് കരോലിനയിൽ അന്തരിച്ചു; സംസ്കാര ശുശ്രൂഷ  28-ന്

പിറ്റ്സ്ബറോ (നോർത്ത് കരോലിന): കുമ്പനാട് മണിയാട്ട് പരേതരായ എം. ടി. ചാക്കോയുടെയും മേരി ചാക്കോയുടെയും (ഈശോ) മകൻ     തോമസ് ചാക്കോ (കുഞ്ഞുകുഞ്ഞ് – 91)  നവംബർ 20-ന് അന്തരിച്ചു

ഭാര്യ:  സൂസൻ തോമസ്.

മക്കൾ: മേരി സാം, ദീന ഗെയിനർ, ഐറിൻ ഷെയ്ബ്.

സഹോദരങ്ങൾ: ജോൺ ജേക്കബ് മണിയാട്ട് (ഡെലവെയർ), മാത്യൂസ് ജേക്കബ് (മിഷിഗൺ), ഡോ. ആനിയമ്മ ചെറിയാൻ (പുത്തൻകാവ്).

അനുസ്മരണ ശുശ്രൂഷ നവംബർ 28-ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് പിറ്റ്സ്ബറോയിലെ എമ്മാവൂസ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (Emmaus Baptist Church, 2430 Silk Hope Gum Spring Road, Pittsboro, N.C. 27312) നടക്കും. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:   ജോൺ മണിയാട്ടുമായി ബന്ധപ്പെടുക: 302 593 1419.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക