Image

താരാപഥത്തിലെ വെൺരേഖ (കവിത: സന്ധ്യ എം)

Published on 24 November, 2026
താരാപഥത്തിലെ വെൺരേഖ (കവിത: സന്ധ്യ എം)

അനന്തമാം വിണ്ണിൻ നീലക്കടലിൽ
ചുരുളുകൾ നിവർത്തുന്ന വെൺനാഗമേ...
പാലാഴി കടഞ്ഞൊരാ വാസുകിയെപ്പോൽ
നക്ഷത്രധൂളികൾ ചൂടി നിൽപ്പൂ.

താരകപ്പൂക്കൾ വിരിയും ശരീരം
തമസ്സിൻ മടിത്തട്ടിൽ വെൺരേഖയായ്
കാലത്തിൻ ചക്രങ്ങൾ ഉരുളുന്ന വഴിയിൽ
കാവലായ് നീളുന്ന പ്രപഞ്ചസർപ്പം

മിന്നിത്തിളങ്ങുന്ന കോടി നക്ഷത്രങ്ങൾ
നിൻ മെയ്യിലണിയുന്ന രത്നങ്ങളോ
അതോ സൃഷ്ടിതൻ ആദിമരഹസ്യങ്ങൾ
വിണ്ണിൽ വരച്ചൊരാ കാവ്യരൂപമോ

പ്രപഞ്ചസത്യത്തിൻ മൗനമാം പൊരുളായി
നീ നീന്തി നീങ്ങുന്ന വീഥികളിൽ
അനന്തതയെന്നൊരു വിസ്മയമായി
എന്നും ജ്വലിക്കൂ നീ വിണ്ണിൻ നെറുകയിൽ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക