Image

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

പി പി ചെറിയാന്‍ Published on 24 November, 2026
2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടണ്‍ ഡി.സി: ടൈം  മാഗസിന്‍ പുറത്തിറക്കിയ 2026-ലെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ കൃതികള്‍ ഇടംപിടിച്ചു. ആനന്ദ് ഗോപാലിന്റെ 'ഡെയ്‌സ് ഓഫ് ലവ് ആന്‍ഡ് റേജ്', ബിന്ദു ബന്‍സിനാഥിന്റെ 'മെന്‍ ലൈക്ക് അവേഴ്‌സ്', മാളവിക കണ്ണന്റെ 'അണ്‍പ്രെസിഡന്റഡ് ടൈംസ്' എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.

ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, ഓര്‍മ്മക്കുറിപ്പുകള്‍, ചരിത്രം, കവിത എന്നീ വിഭാഗങ്ങളില്‍ നിന്നാണ് ടൈം മാഗസിന്‍ പട്ടിക തയ്യാറാക്കിയത്.

ഡെയ്‌സ് ഓഫ് ലവ് ആന്‍ഡ് റേജ് (ആനന്ദ് ഗോപാല്‍): 2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തെയും മന്‍ബിജ് എന്ന നഗരത്തിലെ സാധാരണക്കാരുടെ പോരാട്ടങ്ങളെയും കുറിച്ചുള്ള അന്വേഷണാത്മക കൃതിയാണിത്.

മെന്‍ ലൈക്ക് അവേഴ്‌സ് (ബിന്ദു ബന്‍സിനാഥ്): ന്യൂജഴ്‌സി ഹൈവേയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മാത്യു പിള്ള എന്ന വ്യക്തിയുടെ മരണത്തെത്തുടര്‍ന്നുണ്ടാകുന്ന പോലീസ് അന്വേഷണവും, ഇന്ത്യന്‍ അമേരിക്കന്‍ സ്ത്രീകളുടെ ജീവിതവുമാണ് ഈ ആദ്യ നോവലിന്റെ പ്രമേയം.

അണ്‍പ്രെസിഡന്റഡ് ടൈംസ് (മാളവിക കണ്ണന്‍): സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എത്തുന്ന ഋഷി എന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ ക്യാമ്പസ് ജീവിതവും, ബന്ധങ്ങളും, സമകാലിക സാമൂഹിക വിഷയങ്ങളുമാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നത്.

ഒരു വര്‍ഷം നീണ്ട വായനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ടൈം മാഗസിന്‍ പത്രാധിപ സമിതി ഈ വാര്‍ഷിക പട്ടിക പുറത്തിറക്കിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക