Image

സൈനികർക്കായി താങ്ക്സ്ഗിവിംഗ് സമ്മാനങ്ങൾ പൊതിയാൻ ഉഷ വാൻസ്‌ മെലാനിയ ട്രംപിനൊപ്പം കൂടി (പിപിഎം)

Published on 24 November, 2026
സൈനികർക്കായി താങ്ക്സ്ഗിവിംഗ് സമ്മാനങ്ങൾ പൊതിയാൻ ഉഷ വാൻസ്‌ മെലാനിയ ട്രംപിനൊപ്പം കൂടി (പിപിഎം)

യുദ്ധരംഗത്തുള്ള സൈനികർക്കായി താങ്ക്സ്ഗിവിംഗ് സമ്മാനങ്ങൾ പൊതിയാൻ പ്രഥമ വനിത മെലാനിയ ട്രംപിനൊപ്പം ഇന്ത്യൻ അമേരിക്കൻ രണ്ടാം വനിത ഉഷ വാൻസും ചേർന്നു. താങ്ക്സ്ഗിവിംഗ് ആരംഭിക്കുന്നതിനു മൂന്നു ദിവസം തയാറാക്കിയ പാക്കുകളോടൊപ്പമുള്ള സന്ദേശത്തിൽ അവർ പറയുന്നു: "ഞങ്ങളെ കാത്തു സൂക്ഷിക്കുന്നതിനു നിങ്ങൾക്കു ഏറെ നന്ദി!" 

മെരിലാൻഡ് ജോയിന്റ് ബേസ് ആൻഡ്രുസിൽ അമേരിക്കൻ റെഡ് ക്രോസ് ആണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണ സാധനങ്ങൾ നിറച്ച പെട്ടികളിൽ ആശംസാ സന്ദേശങ്ങളും ഉണ്ട്.

പ്രെറ്സെൽ, അരി കൊണ്ടുള്ള പലഹാരങ്ങൾ തുടങ്ങിയവ പാക്കുകളിൽ ഉണ്ട്.

ക്രിസ്തുമസ് സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പരിപാടി. മെലാനിയ സൈനികരുടെ ഭാര്യമായി ഇടപെട്ടു. അവരുടെ സന്ദേശം ഇങ്ങിനെ ആയിരുന്നു: "നിങ്ങളുടെ സേവനത്തിനു നന്ദി, സുരക്ഷിതരായിരിക്കുക, ഹാപ്പി താങ്ക്സ്ഗിവിംഗ്."

"അമേരിക്കൻ കുട്ടികൾ സമാധാനം ഏറ്റു വാങ്ങണം," മെലാനിയ കുറിച്ചു.  ഉഷ വാൻസിനും ജെ ഡി വാൻസിനും അവർ നന്ദി പറഞ്ഞു. സൈനികരെ സഹായിക്കാൻ മുൻകൈയെടുത്ത റെഡ് ക്രോസിനും.

ക്യാബിനറ്റ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും പങ്കെടുത്തു.  


Usha Vance packs Thanksgiving care packages for deployed troops

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക