Image

ട്രംപ് മാപ്പ് (pardon) വിൽക്കുന്നുവെന്നു ഗവിൻ ന്യൂസം, മാപ്പു നൽകാനുളള പ്രസിഡന്റിന്റെ അധികാരം വിലയിരുത്തണം (പിപിഎം)

Published on 24 November, 2026
ട്രംപ് മാപ്പ്  (pardon) വിൽക്കുന്നുവെന്നു  ഗവിൻ ന്യൂസം, മാപ്പു നൽകാനുളള പ്രസിഡന്റിന്റെ അധികാരം വിലയിരുത്തണം  (പിപിഎം)

ഇഷ്ടപ്പെട്ടവർക്കു മാപ്പു നൽകാനുള്ള യുഎസ് പ്രസിഡന്റിന്റെ അധികാരം പ്രസിഡന്റ് ട്രംപ് കച്ചവടമാക്കുന്നു എന്നു കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം ആരോപിച്ചു. അദ്ദേഹം കാരുണ്യം കച്ചവടമാക്കി പണക്കാരെയും രാഷ്ട്രീയ ബന്ധമുള്ളവരെയും സഹായിക്കുകയാണ്.

പ്രസിഡന്റിന്റെ ഈ അധികാരത്തിനു നിയന്ത്രണം കൊണ്ടുവരണമെന്നു ന്യൂസം ആവശ്യപ്പെട്ടു.

"ഒരു പ്രസിഡന്റിനും മാപ്പു വില്പനച്ചരക്കാക്കാൻ കഴിയരുത്. സമഗ്രമായ ഫെഡറൽ പരിഷ്ക്കാരം കൊണ്ട് ആ അധികാരം നിയന്ത്രിക്കണം."

ജസ്റ്റിസ് ഡിപ്പാർട്മെന്റ് ഡോണൾഡ്‌ ട്രംപിന്റെ സ്വന്തം നിയമസ്ഥാപനമായെന്നു ന്യൂസം ആക്ഷേപിച്ചു. പിരിച്ചു വിട്ട അറ്റോണി ജനറൽ പാം ബോണ്ടിയുടെ സാന്നിധ്യത്തിൽ അവിടെ വച്ചു ട്രംപ് അമേരിക്കൻ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചു സംസാരിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ ട്രംപിന്റെ സ്വന്തം അഭിഭാഷക ആയിരുന്നു.

ഒട്ടനവധി പേർക്കു താൻ വധ ശിക്ഷ ഇളവ് ചെയ്തു ജീവപര്യന്തമാക്കിയ നടപടിയെ ന്യൂസം ന്യായീകരിച്ചു. അവരിൽ ഒരാളെയും ജീവിതകാലത്തു ജയിലിൽ നിന്നു വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, ഗൗരവമായ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ട പലർക്കും ട്രംപ് മാപ്പു നൽകി സ്വതന്ത്രമായി കഴിയാൻ വിട്ടയച്ചു. പണം കൊടുത്തവരും ട്രംപിന്റെ രാഷ്ട്രീയ സഖാക്കളുമാണ് അവർ.

അഴിമതി കേസിൽ പെട്ട ഒരു ബില്യണയർ $50 ബില്യൺ കൊടുത്താണ് മാപ്പു വാങ്ങിച്ചത്. നഴ്‌സിംഗ് ഹോമിൽ നിന്നു $10 മില്യൺ മോഷ്ടിച്ച ഒരാളുടെ 'അമ്മ ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ $1 മില്യൺ വിരുന്നിൽ പങ്കെടുത്തപ്പോൾ അയാൾക്കു വിടുതൽ കിട്ടി.


Newsom calls for federal reform of presidential pardon power

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക