Image

ബംഗ്ലാ തീവ്രവാദി ഓസ്‌ട്രേലിയ സന്ദർശിച്ചതിൽ യഹൂദ, ഹിന്ദു സംഘടനകൾക്ക് എതിർപ്പ് (പിപിഎം)

Published on 24 November, 2026
ബംഗ്ലാ തീവ്രവാദി ഓസ്‌ട്രേലിയ സന്ദർശിച്ചതിൽ യഹൂദ, ഹിന്ദു സംഘടനകൾക്ക് എതിർപ്പ് (പിപിഎം)

ബംഗ്ലാദേശിലെ മതതീവ്രവാദി ജമാഅത് ഇസ്‌ലാമിയുടെ നേതാവ് ഷഫിക്കുർ റഹ്‌മാൻ ഓസ്‌ട്രേലിയയിൽ സന്ദർശനം നടത്തിയതിനെ ഓസ്‌ട്രേലിയൻ ജ്യുവിഷ് അസോസിയേഷനും ഓസ്‌ട്രേലിയൻ ഹിന്ദു  അസോസിയേഷനും അപലപിച്ചു. 1971 ബംഗ്ലാ വിമോചന കാലത്തു യുദ്ധകുറ്റങ്ങൾ ചെയ്തവരുടെ നേതാവാണ് റഹ്‌മാനെന്നു അവർ ചൂണ്ടിക്കാട്ടി.

നവംബർ 21നു ഓസ്‌ട്രേലിയൻ നാഷനൽ ഇമാംസ് കൗൺസിൽ റഹ്മാനു സിഡ്‌നിയിൽ നൽകിയ സ്വീകരണത്തിൽ പാർലമെന്റ് അംഗങ്ങളും പങ്കെടുത്തുവെന്ന റിപ്പോർട്ടുകൾ അമ്പരപ്പുണ്ടാക്കുന്നു എന്നു അവർ പ്രസ്താവനയിൽ പറഞ്ഞു. "മതതീവ്രവാദത്തിന്റെ അപകടങ്ങൾ ഓസ്‌ട്രേലിയയിലെ യഹൂദരും ഹിന്ദുക്കളും മനസിലാക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും.

"എന്തുകൊണ്ട് റഹ്മാനെ രാജ്യത്തു പ്രവേശിക്കാൻ അനുവദിച്ചെന്നു ഓസ്‌ട്രേലിയൻ ഗവൺമെന്റ് വിശദീകരിക്കണം."

Australian Hindu and Jewish groups raise alarm over radical Bangladesh leader's visit

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക